പതിനേഴാം ദിവസവും മൂന്നു കോടി,'ആവേശം' കളക്ഷന്‍ റിപ്പോര്‍ട്ട്

fahad Fazil, Aavesham
fahad Fazil, Aavesham
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (11:02 IST)
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം'വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രോമാഞ്ചം വിജയത്തിനുശേഷം ജിത്തു മാധവന്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രം ആവേശവും വന്‍ വിജയമായി മാറിക്കഴിഞ്ഞു. പതിനേഴാം ദിവസം ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 61 കോടി കളക്ഷന്‍ നേടി.

വിഷു വിജയമായി ഫഹദ് ഫാസിലിന്റെ ആവേശം മാറിക്കഴിഞ്ഞു. പതിനേഴാമത്തെ ദിവസം മാത്രം 3.60 കോടി കളക്ഷനാണ് സിനിമ നേടിയത്. തുടര്‍ച്ചയായി മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് ആവുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യന്‍ കളക്ഷന്‍ 61.60 കോടിയില്‍ എത്തി.

ഏപ്രില്‍ 27-ന് 'ആവേശം' 52.51% ഒക്യുപന്‍സി നേടി.രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവും ഉള്ള ഷോകളില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. 63.97% ഒക്യുപന്‍സി വരെ രേഖപ്പെടുത്തിയിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :