കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (09:22 IST)
ഉണ്ണിമുകുന്ദന്‍ പുതിയ സിനിമ തിരക്കുകളിലേക്ക്. അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം സിനിമയ്ക്കായി വരുത്തിയ ശരീരത്തിലെ മാറ്റം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഉണ്ണി നായകനായ എത്തുന്ന മാര്‍കോ ഇനി വൈകില്ല. പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നു.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ മെയ് 3ന് ആരംഭിക്കും.മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുകയാണ്.ഹനീഫ് അദേനിയുടെ തന്നെ മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായാണ് എത്തിയത്. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ടതാണ്.നാല് വര്‍ഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്‍ ഹനീഫ് അദേനി ചിത്രത്തില്‍ വീണ്ടും എത്തുന്നത്. മിഖായേലിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര് മാര്‍ക്കോ ജൂനിയര്‍ എന്നായിരുന്നു.
30 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
രവി ബസ്രുര്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.