അനുബന്ധ വാര്‍ത്തകള്‍
- ആമിര്‍ ഖാന്റെ പ്രായം എത്ര? സൂപ്പര്‍താരത്തിനു ഇന്ന് ജന്മദിനം
- റീന ദത്തുമായി പിരിഞ്ഞ ശേഷം ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു; 15-ാം വാര്‍ഷികം ആഘോഷിച്ചതിനു തൊട്ടുപിന്നാലെ വിവാഹമോചനം
- ആമിര്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു, പക്ഷേ നടന്നില്ല; കൈവിട്ട ഭാഗ്യത്തെ കുറിച്ച് ടൊവിനോ
- മകന്റെ ജന്മദിനം ആഘോഷിക്കാന്‍ ആമീര്‍ ഖാനും കിരണ്‍ റാവുവും ഒന്നിച്ചു; വിവാഹമോചന സമയത്ത് പറഞ്ഞ വാക്ക് പാലിച്ച് ഇരുവരും, കൈയടിച്ച് സോഷ്യല്‍ മീഡിയ
- ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാകുന്നു ! സത്യാവസ്ഥ എന്ത്?
'ഒറ്റ ഇരിപ്പിന് ഒരു ബോട്ടില്‍ കുടിക്കും'; തന്റെ മദ്യപാന ശീലത്തെ കുറിച്ച് ആമിര്‍ ഖാന്‍
ബോളിവുഡ് സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. കഴിഞ്ഞ ദിവസമാണ് ആമിര്‍ ഖാന്‍ തന്റെ ജന്മദിനം ആഘോഷിച്ചത്. തനിക്കുണ്ടായിരുന്ന ഒരു ദുശീലത്തെ കുറിച്ച് താരം വെളിപ്പെടുത്തിയ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താന്‍ വലിയൊരു മദ്യപാനിയായിരുന്നെന്നും പിന്നീട് മദ്യപാന ശീലം നിര്‍ത്തിയതാണെന്നുമാണ് ആമിര്‍ ഖാന്‍ പറയുന്നത്.
'ഞാന്‍ ഇടയ്ക്ക് മദ്യപിക്കുമായിരുന്നു. ഇപ്പോളില്ല. ചിലര്‍ രണ്ട് പെഗ്ഗ് കഴിക്കുന്നതോടെ മതിയാക്കും. പക്ഷെ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല ഞാന്‍. വല്ലപ്പോഴൊക്കെയേ ഞാന്‍ മദ്യപിച്ചിരുന്നുള്ളൂ. എന്നാല്‍ മദ്യപിക്കാനായി ഇരുന്നാല്‍ രണ്ട് പെഗ്ഗിലൊന്നും നിര്‍ത്തില്ല. ഒറ്റ ഇരിപ്പിന് ഒരു ബോട്ടില്‍ തീര്‍ക്കുമായിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു. മദ്യപിച്ച് കഴിച്ചാല്‍ ആ ലഹരിയില്‍ പിന്നീട് കുറ്റബോധം തോന്നു തരത്തിലുള്ള കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യും. വലുതായി ഒന്നും സംഭവിച്ചില്ലെങ്കിലും സ്വന്തം നിയന്ത്രണത്തിലല്ലാതെ വരുന്ന അവസ്ഥ എനിക്ക് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല,' ആമിര്‍ പറഞ്ഞു. നേരത്തെ ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം മദ്യപാനിയായി മാറിയ തന്നെ സഹായിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നുവെന്ന് ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.