തിയറ്ററുകളില്‍ നിന്ന് 212 കോടി,'ശെയ്ത്താന്‍' ഇനി ഒടിടിയില്‍ കാണാം

Shaitaan
Shaitaan
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (18:30 IST)
അജയ് ദേവ്ഗണ്‍ സിനിമ തിയേറ്ററുകളില്‍ ഉണ്ടെങ്കില്‍ ധൈര്യമായി ടിക്കറ്റ് എടുക്കാം.മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരമായി അജയ് മാറിക്കഴിഞ്ഞു. തീയറ്ററുകളില്‍ വിജയമായി മാറിയ നടന്റെ ശെയ്ത്താന്‍ ഒടിടി റിലീസാക്കുകയാണ്.

മെയ് മൂന്നിന് നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടിയില്‍ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്.ശെയ്ത്താന്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാകും ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് ലഭിക്കുന്ന വിവരം. ആഗോള ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ചിത്രം 212 കോടി രൂപയില്‍ അധികം കളക്ഷന്‍ നേടി എന്നാണ് ഒടുവില്‍ ലഭിച്ച വിവരം.
യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‌ലാണ്.


അജയ് ദേവ്ഗണ്‍, ജ്യോതിക, ആര്‍ മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹ്ല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശെയ്ത്താന്‍. സൂപ്പര്‍നാച്ചുറല്‍ ത്രില്ലര്‍ ചിത്രം വന്‍ വിജയമായി മാറി

അജയ് ദേവ്ഗണ്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഭോലാ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു.ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :