2015ല്‍ മോഹന്‍ലാല്‍ തന്നെ ഒന്നാമന്‍ !

Mohanlal, Mammootty, Nivin Pauly, Prithviraj, Dileep, മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, പൃഥ്വിരാജ്, ദിലീപ്
Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2015 (17:38 IST)
2015ല്‍ മലയാള സിനിമയിലെ താരം ആരാണ്? അത് പൃഥ്വിരാജാണെന്ന് ഭൂരിപക്ഷം പേരും പറയും. എന്നാല്‍ മമ്മൂട്ടിയാണെന്ന് വാദിക്കുന്നവരും കുറവല്ല. നിവിന്‍ പോളിയാണെന്ന് പറയാനും ഏറെ പേരുണ്ടാവും. എന്നാല്‍, യഥാര്‍ത്ഥ താരം മോഹന്‍ലാല്‍ തന്നെയാണ്!

സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യത്തില്‍ മോഹന്‍ലാലിനെ വെല്ലാന്‍ ഒരു താരമില്ലെന്ന് തെളിയിക്കുന്ന വര്‍ഷമാണ് കടന്നുപോകുന്നത്. മോഹന്‍ലാലിന്‍റെ ഒരു സിനിമ പോലും ഈ വര്‍ഷം വിജയിച്ചില്ല. എന്നാല്‍ ചാനല്‍ റൈറ്റ് തുക ഓരോ ചിത്രത്തിനും വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് കാണാനാകുന്നത്.

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് മിനിമം അവകാശത്തുക ആറുകോടിക്ക് മുകളിലായിരിക്കുകയാണ് ഇപ്പോള്‍. രസം, ലോഹം, എന്നും എപ്പോഴും, ലൈലാ ഓ ലൈല തുടങ്ങിയ സിനിമകള്‍ തിയേറ്ററുകളില്‍ വലിയ പെര്‍ഫോമന്‍സ് നടത്തിയില്ലെങ്കിലും ചാനലുകളില്‍ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.

മോഹന്‍ലാല്‍ സിനിമകള്‍ക്ക് റിപ്പീറ്റഡ് ഓഡിയന്‍സ് വളരെക്കൂടുതലാണെന്നതാണ് വലിയ തുകകള്‍ നല്‍കി ലാല്‍ച്ചിത്രങ്ങള്‍ ചാനലുകള്‍ സ്വന്തമാക്കാന്‍ കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :