2 മണിക്കൂര്‍ 28 മിനിറ്റ് 55 സെക്കന്‍റ്: 'തല' തകര്‍ക്കും!

അജിത്, ഗൌതം മേനോന്‍, യെന്നൈ അറിന്താല്‍, വിജയ്, മുരുഗദോസ്
Last Updated: ചൊവ്വ, 27 ജനുവരി 2015 (13:30 IST)
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'യെന്നൈ അറിന്താല്‍' ഫെബ്രുവരി അഞ്ചിന് പ്രദര്‍ശനത്തിനെത്തും. 'തല' അജിത് നായകനാകുന്ന ഈ സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. രണ്ടുമണിക്കൂര്‍ 28 മിനിറ്റ് 55 സെക്കന്‍റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

യെന്നൈ അറിന്താലിന്‍റെ ആദ്യ പകുതിയുടെ റണ്ണിംഗ് ടൈം ഒരു മണിക്കൂര്‍ 13 മിനിറ്റ് 40 സെക്കന്‍റാണ്. രണ്ടാം പകുതി ഒരു മണിക്കൂര്‍ 15 മിനിറ്റ് 15 സെക്കന്‍റും. അജിത്തിനൊപ്പം അരുണ്‍ വിജയ്, അനുഷ്ക, ത്രിഷ എന്നിവരും അഭിനയിക്കുന്നു. ഹാരിസ് ജയരാജാണ് സംഗീതം.

"ഈ സിനിമയുടെ ആലോചനകളുമായി ബന്ധപ്പെട്ട് ആദ്യം അജിത്തിനെയും നിര്‍മ്മാതാവ് എ എം രത്നത്തെയും കാണുമ്പോള്‍ മൂന്ന് കഥകളുടെ ആശയങ്ങളുണ്ടായിരുന്നു എന്‍റെ മനസില്‍. എന്നാല്‍ അതൊന്നുമല്ലാതെ ഒരു പുതിയ കഥ പറയാമെന്ന് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. യെന്നൈ അറിന്താല്‍ ഒരു ഇമോഷണല്‍ ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. ഇതിനൊരു ക്രൈം ആംഗിള്‍ ഉണ്ടെങ്കിലും വയലന്‍സ് രംഗങ്ങളൊന്നും ഇല്ല" - ഗൌതം മേനോന്‍ പറയുന്നു.

"അജിത് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഈ കഥ നയിക്കുന്നത്. ഇതിനൊരു റൊമാന്‍റിക് ആംഗിളുമുണ്ട്. അജിത്തിന്‍റെ 25 മുതല്‍ 40 വയസുവരെയുള്ള കഥാഗതിയായതിനാല്‍ 4 വ്യത്യസ്ത ലുക്കുകള്‍ ഈ സിനിമയില്‍ അജിത്തിനുണ്ട്" - ഗൌതം വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :