ലാഭം കോടികള്‍, ചാര്‍ലി പറക്കുന്നു മോനേ, ഇപ്പോള്‍ ബാഹുബലിക്ക് തൊട്ടുപിന്നില്‍ !

Charlie, Bahubali, Dulquer, Martin Prakkat, Parvathy, ചാര്‍ലി, ബാഹുബലി, ദുല്‍ക്കര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, പാര്‍വതി
Last Modified വ്യാഴം, 7 ജനുവരി 2016 (18:27 IST)
ദുല്‍ക്കര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് ആവുകയാണ് ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ഈ സിനിമ 12 ദിവസം കൊണ്ട് 10 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ചിത്രം കോടികളുടെ ലാഭം നിര്‍മ്മാതാവിന് നേടിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യവാരം മാത്രം ചിത്രത്തിന് കളക്ഷന്‍ 6.82 കോടി ആയിരുന്നു. അതിനിടെ ചിത്രം യു എ ഇ റിലീസിനും തയ്യാറായിരിക്കുകയാണ്.

യു എ ഇയില്‍ 80ല്‍ അധികം തിയേറ്ററുകളിലാണ് ചാര്‍ലി റിലീസ് ചെയ്യുന്നത്. ബാഹുബലിക്ക് ശേഷം യു എ ഇയില്‍ ഏറ്റവുമധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദക്ഷിണേന്ത്യന്‍ ചിത്രമായിരിക്കുകയാണ് ചാര്‍ലി.

ആര്‍ ഉണ്ണി തിരക്കഥ രചിച്ച ചാര്‍ലിയില്‍ പാര്‍വതിയാണ് നായിക. അപര്‍ണ ഗോപിനാഥും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :