ആദ്യം ‘രാജ’, പിന്നാലെ ‘സ്റ്റീഫൻ നെടുമ്പള്ളി‘ - ഏറ്റുമുട്ടാനൊരുങ്ങി മമ്മൂട്ടിയും മോഹൻലാലും

Last Modified ബുധന്‍, 20 മാര്‍ച്ച് 2019 (14:17 IST)
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ സീസണില്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. അവധിക്കാല റിലീസ് ആയി റിലീസ് ആവുക മോഹൻലാലിന്റെ ആണ്. പിന്നാലെ വിഷു റിലീസ് ആയി മമ്മൂട്ടി ചിത്രം മധുരരാജയുമെത്തും.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' ആണ് മോഹന്‍ലാല്‍ ചിത്രമെങ്കില്‍ 'പുലിമുരുകന്‍' എന്ന മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യാണ് മമ്മൂട്ടിയുടെ ചിത്രം.
എന്നാൽ, ഇന്ന് മമ്മൂട്ടി - യുദ്ധമായിരിക്കും സോഷ്യൽ മീഡിയകളിൽ.

മധുരരാജയുടെ ടീസറും ലൂസിഫറിന്റെ ട്രെയിലറും ഇന്ന് പുറത്തുവരും. മധുരാരജയുടെ ടീസറാണ് ആദ്യം റിലീസ് ആവുക. വൈകിട്ട് ആറിനാണ് വീഡിയോ പുറത്തെത്തുക. രാത്രി 9നാണ് ലൂസിഫറിന്റെ ട്രെയ്ലര്‍ ലോഞ്ച്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :