വെല്ലുവിളിയായി മഞ്ഞുമ്മൽ, ചാത്തനും പോറ്റിയും 50 കോടി ക്ലബിലേക്ക്

Bramayugam, Mammootty, Bramayugam Review
Bramayugam
അഭിറാം മനോഹർ| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (19:23 IST)
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ കൊണ്ട് ആരാധകഹൃദയം കീഴടക്കുകയാണ് മലയാളികളുടെ മെഗാതാരം മമ്മൂട്ടി. അവസാനമായി ഇറങ്ങിയ ഹൊറര്‍ ത്രില്ലര്‍ സിനിമയായ ഭ്രമയുഗവും മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. വെല്ലുവിളികളായി പ്രേമലുവും ഇന്നലെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സും ഉണ്ടെങ്കിലും ഇപ്പോഴും ഭ്രമയുഗത്തിന് ആളുകളുണ്ട്.

ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിനിമയെന്നതും വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് സിനിമയിലുള്ളതെന്നുമുള്ളത് നെഗറ്റീവുകളായി മാറുമെന്നാണ് കരുതിയിരുന്നതെങ്കിലും അതൊന്നും തന്നെ സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ല.റിലീസായി ഒരാഴ്ച പിന്നിടുമ്പോഴും ഏഴാം ദിവസം 1.20 കോടി രൂപ കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ഭ്രമയുഗത്തിന് കഴിഞ്ഞതായാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

ആഭ്യന്തരവിപണിയില്‍ നിന്ന് മാത്രമായി സിനിമ 16.95 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഈ വാരാന്ത്യം പിന്നിടുമ്പോള്‍ ഇത് 20 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളവിപണിയില്‍ 40 കോടി രൂപയോളം സിനിമ നേടി കഴിഞ്ഞു. സിനിമ രണ്ടാ വാരത്തില്‍ 50 കോടി കളക്ഷന്‍ നേടുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :