അഞ്ചുദിവസംകൊണ്ട് 10 കോടി, ഞായറാഴ്ച നിവിന്‍ പോളി കൊണ്ടുപോയോ ? 'മലയാളി ഫ്രം ഇന്ത്യ' കളക്ഷന്‍ റിപ്പോര്‍ട്ട്

Malayalee from India Review
Malayalee from India Review
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 മെയ് 2024 (13:17 IST)
വലിയ പ്രതീക്ഷകളോടെയാണ് നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ'പ്രദര്‍ശനത്തിന് എത്തിയത്. ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ അഞ്ച് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
2.9 കോടി ബോക്‌സ് ഓഫീസ് കളക്ഷനോടെയാണ് സിനിമ തുടങ്ങിയത്. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ 1.3 കോടിയും 0.9കോടിയും കളക്ഷന്‍ നേടി. ശനിയാഴ്ച 1.05 കോടിയും ഞായറാഴ്ചത്തേക്ക് എത്തിയപ്പോള്‍ കളക്ഷന്‍ വീണ്ടും ഉയര്‍ന്നു. 1.18 കോടി കളക്ഷന്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടി.
ആഭ്യന്തര കളക്ഷന്‍ 7.33 കോടിയും ലോകമെമ്പാടുമുള്ള കളക്ഷന്‍ 10 കോടിയുമാണ്.

കഴിഞ്ഞ ദിവസം മാത്രം 90ലധികം എക്‌സ്ട്രാ ഷോകളാണ് ഉണ്ടായിരുന്നത്.റിലീസ് ദിനത്തിലും തുടര്‍ന്നുള്ള ദിവസവും നൂറിലധികം എക്‌സ്ട്രാ ഷോകള്‍ ലഭിക്കുന്ന നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

കുടുംബപ്രേക്ഷരടക്കം പ്രായഭേദമന്യേ നിരവധി പ്രേക്ഷകരാണ് സിനിമ കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളി ഫ്രം ഇന്ത്യ'യില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, വിജയകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുധീപ് ഇളമണ്‍ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയി സംഗീതവും ഒരുക്കി. ശ്രീജിത്ത് സാരംഗിന്റെ മികച്ച എഡിറ്റിംഗും മികച്ചതായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :