ഇത് ഗ്രേറ്റ് വിജയം ! ദൃശ്യത്തിന്റെ റെക്കോർഡ് തകർത്ത് മമ്മൂട്ടിയുടെ ഗ്രേറ്റ്‌ഫാദർ!

ഇനി മുന്നിലുള്ളത് പുലിമുരുകൻ മാത്രം !

aparna shaji| Last Updated: ബുധന്‍, 31 മെയ് 2017 (16:03 IST)
മലയാള സിനിമയിലെ പണം വാരി പടങ്ങളുടെ കൂട്ടത്തിൽ ഒന്നാമത് നിൽക്കുന്നത് ചിത്രം പുലിമുരുകനും ദൃശ്യവുമാണ്.
എന്നാൽ, അത് ഇന്നലെ വരെയുണ്ടായിരുന്ന കണക്കുകൾ ആണ്.
ദൃശ്യത്തിന്റെ കണക്കുകൾ മമ്മൂട്ടിച്ചിത്രം ഡാ ഗ്രേറ്റ് ഫാദർ തകർത്തിരിക്കുകയാണ്.

70 കോടി നേടി രണ്ടാമത് നിൽകുന്ന മോഹൻ ലാലിന്റെ ദൃശ്യം സിനിമയുടെ കളക്ഷനാണ് മമ്മുട്ടിയുടെ പുതിയ ചിത്രമായ ദി ഗ്രേറ്റ്‌ ഫാദർ തകർത്തത്. 60 ദിവസം കൊണ്ട് 72 കോടി നേടികൊണ്ടാണ് മോഹൻലാലിന്റെ ഈ റെക്കോർഡ് മമ്മുട്ടി മറികടന്നത്. ഔദ്യോഗികമായ റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഗ്രേറ്റ്‌ ഫാദറിന്റെ വോൾഡ് വൈഡ് കളക്ഷനാണ് 72 കോടി നേടി രണ്ടാമത് നിൽക്കുന്നത്. മോഹൻലാലിന്റെ പുലിമുരുകനാണ് 150 കോടി നേടി ഒന്നാമത് നിൽക്കുന്നത്. ഇപ്പോഴും ചില തീയേറ്ററുകളിൽ ഗ്രേറ്റ് ഫാദർ കളിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :