പ്രായം ഒരു പ്രശ്നമല്ല; 60കാരനുമായുള്ള വിവാഹത്തെ കുറിച്ച് നടിക്ക് പറയാനുള്ളത്

30കാരിയായ നടിക്ക് വരൻ അറുപതുകാരൻ

aparna| Last Modified ചൊവ്വ, 6 ജൂണ്‍ 2017 (10:12 IST)
തമിഴ് സംവിധായകനാണ് വേലു പ്രഭാകരൻ. അറുപതുകാരനായ വേലുവിന്റെ വിവാഹവാർത്തയാണ് അടുത്തിടെ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെട്ടത്. മുപ്പതുകാരിയായ നടി ഷേർലി ദാസ് ആയിരുന്നു വധു.

വിവാഹമോതിരം പരസ്പരം കൈമാറി അടുത്തിടെയാണ് ഇരുവരും വിവാഹ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ ഇരുവരെയും പരിഹസിച്ചും വിമർശിച്ചും പലരും രംഗത്തെത്തി. ഇതിന് മറുപടിയുമായി വേലുവും ഷേർലിയും രംഗത്തെത്തി.

എല്ലാ മനുഷ്യനും ജീവിതത്തിൽ ഒരു പങ്കാളി വേണം. അപ്പോഴാണ് ഷേർലി കടന്നുവരുന്നത്. എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണവര്‍. നേരത്തേ ഒരു ഭാര്യയുണ്ടായിരുന്നെങ്കിലും പിരിഞ്ഞു. കുറെക്കാലമായി ഒറ്റയ്ക്കായിരുന്നു. ആ ഏകാന്തതയിലേക്കാണ് ഷേര്‍ലി വന്നതെന്ന് ഷേർലി പറയുന്നു.

വളരെ സത്യസന്ധനായ വ്യക്തിയാണ് വേലു. കൂടുതൽ അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും. സത്യസന്ധമായ ബന്ധങ്ങളിൽ പ്രായം ഒരു തടസ്സമല്ലെന്നാണ് ഷേർലിയുടെ അഭിപ്രായം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :