‘അവര്‍ കാണുന്ന കാഴ്ചകള്‍’ - ഫാസിലും മോഹന്‍ലാലും, ഒപ്പം ഫഹദും ഫര്‍ഹാനും!

Fazil, Mohanlal, Fahad, Farhan, Rajiv Ravi, Dulquer,  ഫാസില്‍, മോഹന്‍ലാല്‍, ഫഹദ്, ഫര്‍ഹാന്‍, രാജീവ് രവി, ദുല്‍ക്കര്‍
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (18:33 IST)
ഫാസിലിന്‍റെ രണ്ടാമത്തെ മകനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ തിങ്കളാഴ്ച തന്‍റെ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് രണ്ട് പഴയ ചിത്രങ്ങള്‍ പുറത്തുവിട്ടു. 2009 എടുത്തതായിരിക്കാം എന്ന് ഫര്‍ഹാന്‍ തന്നെ പറയുന്ന ചിത്രങ്ങള്‍ ഏറെ പ്രത്യേകതയുള്ളതാണ്.

മോഹന്‍ലാലും ഫാസിലും ഫഹദ് ഫാസിലും ഫര്‍ഹാന്‍ ഫാസിലുമാണ് ചിത്രങ്ങളില്‍ ഉള്ളത്. ആദ്യചിത്രത്തില്‍ ഈ നാലുപേരും ഒരു ലാപ്ടോപ്പില്‍ എന്തോ കണ്ടുകൊണ്ടിരിക്കുകയാണ്.

ഇവര്‍ നാലുപേരും നില്‍ക്കുന്ന ചിത്രമാണ് രണ്ടാമത്തേത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ ഫാസിലാണ് മോഹന്‍ലാലിനെ മലയാളത്തിന് സമ്മാനിച്ചത്. അതിന് ശേഷം ഫാസില്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്ര ഹിറ്റുകള്‍!

മോഹന്‍ലാലും ഫഹദ് ഫാസിലും റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചിരുന്നു. ഫര്‍ഹാനാകട്ടെ, ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം ഒരു സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഫാസിലും തിരിച്ചുവരവിനുള്ള ആലോചനയിലാണ്.

ഈ നാലുപേരും ഒരുമിക്കുന്ന ഒരു സിനിമ ഉടന്‍ സംഭവിക്കുമോ? കാത്തിരിക്കാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :