ട്രാപ് ഷൂട്ടിംഗ് നടത്തുന്ന ദുല്‍ഖര്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ജനുവരി 2023 (10:37 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'കിംഗ് ഓഫ് കൊത്ത'ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ ട്രാപ് ഷൂട്ടിംഗ് നടത്തുന്ന നടന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റോയല്‍ പുതുക്കോട്ടൈ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നുള്ള വീഡിയോ ദുല്‍ഖര്‍ തന്നെയാണ് പങ്കുവെച്ചത്.വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കിംഗ് ഓഫ് കൊത്ത' നടന്റെ കരിയറിലെ തന്നെ ഹൈ ബിഗ് ബജറ്റ് ചിത്രമായിരിക്കും.
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.

അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :