ദുല്‍ഖറിന്റെ നായികയായി കല്യാണി വീണ്ടും ! വരാന്‍ പോകുന്നത് തമിഴ് സിനിമ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ജനുവരി 2023 (10:16 IST)
വീണ്ടും ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നു. മലയാളത്തില്‍ അല്ല തമിഴിലാണ് ഇത്തവണ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം രണ്ടാളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പ്രശസ്ത തമിഴ് സംവിധായകന്‍ അറ്റ്‌ലീയുടെ സഹായിയായി പ്രവര്‍ത്തിച്ച കാര്‍ത്തികേയന്‍ വേലപ്പന്‍ ആണ് ചിത്രം ഒരുക്കുന്നത്. സീ സ്റ്റുഡിയോസ് സിനിമ നിര്‍മ്മിക്കുന്നു.

ജി.വി പ്രകാശ് സംഗീതം ഒരുക്കുന്നു. സിനിമയ്ക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്റെ അഞ്ചാമത്തെ കൂടിയാണിത്.


കിംഗ് ഓഫ് കൊത്ത എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടന്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :