മക്കളെക്കാൾ വലുതാണ് സിനിമ ! ജോമോൾ തിരിച്ചു വന്നതിനു പിന്നിലെ കാരണം ഇതോ ?

'അവർ പറഞ്ഞു, ശരിയെന്ന് തോന്നിയത് കൊണ്ട് തിരിച്ചു വന്നു ' : ജോമോൾ

aparna shaji| Last Modified ചൊവ്വ, 30 മെയ് 2017 (13:11 IST)
എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ ജോമോള്‍ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം സിനിമാ ലോകത്ത് മടങ്ങിയെത്തിയിരിയ്ക്കുകയാണ് താരം. ജോമോള്‍ അഭിനയിച്ച വികെപിയുടെ കെയര്‍ഫുള്‍ എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിയ്ക്കുന്നു.

2003 ലാണ് ജോമോളിന്റെ വിവാഹം കഴിഞ്ഞത്. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തോട് ജോമോളിന്റെ മാതാപിതാക്കൾക്ക് എതിർപ്പായിരുന്നു എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ജോമോള്‍ ചന്തുവിന് വേണ്ടി വീടുവിട്ട് ഇറങ്ങി വന്നു. വീട്ടുകാരുമായി അടിച്ച് പിരിഞ്ഞ് അച്ഛനെതിരെ പൊലീസ് പരാതിയും നല്‍കിയിട്ടാണ് വന്നത്.

ആൻ ചന്തുവിന് വേണ്ടി മാതാപിതാക്കളെ പിണക്കിയെങ്കിലും ഇന്ന് അവരുടെ ആഗ്രഹ പ്രകാരമാണ് സിനിമയിലേക്ക് തിരിച്ചു വന്നത്. മക്കള്‍ വലുതായാല്‍ അവര്‍ അവരുടെ വഴി തേടിപ്പോകും. വലുതായാല്‍ നിന്നെ നോക്കുമെന്ന് എന്താണ് ഉറപ്പ് എന്നും അവര്‍ ചോദിച്ചത്രെ. ആ ചോദ്യം ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് മടങ്ങി വന്നത് എന്ന് ജോമോള്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് ജോമോൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :