മമ്മൂട്ടിക്ക് കൂട്ടിന് തമിഴ് സൂപ്പര്‍താരം, വെറുതെ വന്നതാണോ അല്ലയോ എന്ന് വെള്ളിയാഴ്ച അറിയാം!

Mammootty, Puthiya Niyamam, Nayantara, Arya, Sajan, Swami, Mohanlal, മമ്മൂട്ടി, പുതിയ നിയമം, നയന്‍‌താര, ആര്യ, സാജന്‍, സ്വാമി, മോഹന്‍ലാല്‍
Last Modified ശനി, 6 ഫെബ്രുവരി 2016 (15:12 IST)
മമ്മൂട്ടിച്ചിത്രമായ ‘പുതിയ നിയമം’ ഈ മാസം 12ന് പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തില്‍ തമിഴ് യുവസൂപ്പര്‍താരം അഭിനയിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുന്നു. ആര്യ ഈ സിനിമയില്‍ ശക്തമായ ഒരു അതിഥി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിന്‍റെ സെറ്റില്‍ ആര്യ ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇതൊരു സൌഹൃദസന്ദര്‍ശനം മാത്രമാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍.

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അതൊരു സൌഹൃദസന്ദര്‍ശനം മാത്രമായിരുന്നില്ല. ഒരു പ്രധാന വേഷത്തില്‍ ആര്യയെ കാണാമെന്നുതന്നെയാണ് വിവരം.

ഉറുമി, ഡബിള്‍ ബാരല്‍ എന്നിവയാണ് ആര്യ അഭിനയിച്ച മലയാള സിനിമകള്‍. എ കെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം ഒരു ഫാമിലി ത്രില്ലറാണ്. നയന്‍‌താരയാണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :