‘വിശ്വരൂപം’ ലൊക്കേഷന്‍ വേട്ട കഴിഞ്ഞു, 100 കോടിയുടെ പ്രൊജക്ട്
WEBDUNIA|
IFM
‘വിശ്വരൂപം’ എന്ന തന്റെ മെഗാപ്രൊജക്ടിനായുള്ള ലൊക്കേഷന്‍ വേട്ട കഴിഞ്ഞ് ഉലകനായകന് കമലഹാസന് ചെന്നൈയില്‍ മടങ്ങിയെത്തി. അമേരിക്കയിലും കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് കമല്‍ ലൊക്കേഷന്‍ കാണാനായി പോയത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുകയാണ്.
ഇനിയും മറ്റ് ചില രാജ്യങ്ങളിലേക്ക് ലൊക്കേഷന്‍ കാണാനായി കമല്‍ പോകുന്നുണ്ട്. ലോകത്തെ ഏറ്റവും മനോഹരവും വന്യവുമായ പ്രദേശങ്ങളിലായിരിക്കും വിശ്വരൂപത്തിന്റെ ഷൂട്ടിംഗ് നടക്കുക. കമല്‍ തന്നെ സംവിധാനം ചെയ്ത് നായകനാകുന്ന ഈ സിനിമയുടെ ബജറ്റ് 100 കോടി രൂപയായി നിശ്ചയിച്ചു.
ഓഗസ്റ്റ് മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പരിപാടി. 45 ദിവസത്തെ ഷൂട്ടിംഗാണ് ആദ്യ ഷെഡ്യൂളില്‍ നിശ്ചയിച്ചിരിക്കുന്നത്. കമല്‍ ഒഴിച്ച് ബാക്കി മിക്ക താരങ്ങളും ബോളിവുഡില്‍ നിന്നായിരിക്കും. നായികയെ തീരുമാനിച്ചിട്ടില്ല. സൊനാക്ഷി സിന്‍ഹ, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങി ഒട്ടേറെ പേരുകള്‍ കമലിന്റെ പരിഗണനയിലുണ്ട്.
സംവിധാനച്ചുമതലയില് നിന്ന് സെല്വരാഘവന് ഒഴിഞ്ഞതോടെയാണ് വിശ്വരൂപം കമലഹാസന് തന്നെ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്.