BIJU|
Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (17:12 IST)
മലയാള സിനിമയില്‍ പൃഥ്വിരാജ് എന്ന നടന്‍ എന്തുകൊണ്ടും വ്യത്യസ്തനാണ്. ശക്തമായ നിലപാടുകള്‍, ശക്തമായ സിനിമകള്‍ ഇതൊക്കെ പൃഥ്വിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നു.
ഓണച്ചിത്രങ്ങളില്‍ ‘ആദം ജൊവാന്‍’ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി വിജയം കണ്ടു. ജിനു ഏബ്രഹാം സംവിധാനം ചെയ്ത സിനിമയ്ക്ക് മലയളത്തില്‍ പൂര്‍വമാതൃകകള്‍ ഇല്ലായിരുന്നു. എങ്കിലും പൃഥ്വി അത് മനസിലാക്കുകയും ആ സിനിമയുടെ ഭാഗമായി കൂടെ നില്‍ക്കുകയും ചെയ്തു.
“എന്ത് കഥയും അദ്ദേഹത്തോട് പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്ന് തോന്നിയാല്‍ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം. ഈ ചിത്രം തന്നെ ‘അച്ഛന്‍ മകളെ തേടുന്നു’ എന്ന പശ്ചാത്തലത്തിലുള്ളതാണെന്ന് മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്‍റെ കഥ കേള്‍ക്കാന്‍ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ജിനു ഏബ്രഹാം വെളിപ്പെടുത്തി.
പൃഥ്വിയുടെ തകര്‍പ്പന്‍ പ്രകടനവും വ്യത്യസ്തമായ കഥയും ട്രീറ്റുമെന്‍റും ജിത്തു ദാമോദറിന്‍റെ ഗംഭീര ഛായാഗ്രഹണവുമെല്ലാം ചേര്‍ന്നാണ് ‘ആദം’ വലിയ ഹിറ്റാക്കിമാറ്റിയത്. സ്കോട്‌ലന്‍റ് പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് ജിനു ഏബ്രഹാം തന്നെയാണ് തിരക്കഥയെഴുതിയത്.