ഷാജി കൈലാസിന്‍റെ ആക്ഷന്‍ പടം, ദിലീപ് നായകന്‍!

WEBDUNIA|
PRO
ഷാജി കൈലാസ് കളം മാ‍റിച്ചവിട്ടുകയാണെന്ന് മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ജയറാമിനെ നായകനാക്കി മദിരാശി എന്ന കോമഡിച്ചിത്രം ചെയ്യുന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നു. ‘സിംഹാസനം’ കഴിഞ്ഞാല്‍ മറ്റൊരു ഷാജിയെ മലയാള സിനിമയ്ക്ക് കാണാനാകുമെന്ന് ഷാജി തന്നെ ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഷാജി കൈലാസ് ക്യാംപില്‍ നിന്ന് ലഭിക്കുന്ന പുതിയ വാര്‍ത്ത ഒരു ആക്ഷന്‍ ചിത്രവുമായി ബന്ധപ്പെട്ടാണ്. ദിലീപ് നായകനാകുന്ന ആക്ഷന്‍ സിനിമയാണ് ഷാജി ഒരുക്കുനത്. രാജേഷ് ജയരാമനാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. എന്നാല്‍ ഇതൊരു വലിയ സിനിമയല്ല. ‘ഡി കമ്പനി’ എന്ന ആക്ഷന്‍ പാക്കേജിലെ ഒരു ലഘുചിത്രമാണ്. അര മണിക്കൂര്‍ മാത്രമാണ് ദൈര്‍ഘ്യം.

ഷാജി കൈലാസും ദിലീപും ‘ദി ഡോണ്‍’ എന്ന ചിത്രത്തിന് വേണ്ടി മുമ്പ് ഒരുമിച്ചിട്ടുണ്ട്. ആ സിനിമ ഒരു പരാജയമായിരുന്നു. എന്തായാലും ദിലീപിനെ നായകനാക്കി വീണ്ടും ഒരു ചിത്രം ഒരുക്കുമ്പോള്‍ വ്യത്യസ്തമായ ഒരു കഥയാണ് ഷാജി കൈലാസ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോഷി, എം പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ് ഈ പാക്കേജിലെ മറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇതില്‍ എം പത്മകുമാറിന്‍റെ ലഘുചിത്രം ‘ഒരു ബൊളീവിയന്‍ ഡയറി 1995’ ചിത്രീകരണം പൂര്‍ത്തിയായി. ദീപന്‍ ഒരുക്കുന സിനിമയുടെ പേര് ഗാംഗ്സ് ഓഫ് വടക്കുന്നാഥന്‍ എന്നാണ്. ജോഷി ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനാകുന്നത്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ഡി കമ്പനിയുടെ പ്രത്യേകത. മാഫിയ ശശി, കനല്‍ കണ്ണന്‍, അനല്‍ അരശ്, ത്യാഗരാജന്‍ എന്നിവരാണ് സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി തയ്യാറാക്കുന്നത്. എം ജയചന്ദ്രന്‍, രതീഷ് വേഗ, ജാസി ഗിഫ്റ്റ്, ദീപക് ദേവ്, രാഹുല്‍ രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...