വിക്രമിന്‍റെ സംവിധായകനെ എന്തിനിങ്ങനെ തല്ലുന്നു? ആരാധകര്‍ സഹിക്കുമോ? വീഡിയോ കാണൂ...

വിജയ് മില്‍ട്ടണെ തല്ലിക്കൊല്ലാറാക്കിയത് എന്തിന്?

Last Modified ശനി, 30 ഏപ്രില്‍ 2016 (12:35 IST)
വിക്രം നായകനായ ‘10 എണ്‍‌ട്രതുക്കുള്ളേ’ എന്ന സിനിമയുടെ സംവിധായകനാണ് എസ് ഡി വിജയ് മില്‍ട്ടണ്‍. ആ സിനിമ ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും പടം ഒന്നാന്തരം ത്രില്ലറായിരുന്നു. ‘ഗോലി സോഡ’ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെയാണ് തമിഴ് സംവിധായകരുടെ മുന്‍‌നിരയില്‍ വിജയ് മില്‍‌ട്ടണ്‍ സ്ഥാനമുറപ്പിച്ചത്.

വിജയ് മില്‍ട്ടണ്‍ ഇപ്പോള്‍ തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരുകൂട്ടം ആളുകള്‍ വിജയ് മില്‍ട്ടണെ മര്‍ദ്ദിക്കുന്നതാണ് വീഡിയോ.

എന്നാല്‍ ഈ വീഡിയോ ഏതോ സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ട്രയലാണെന്നാണ് സൂചന. തന്നെ അടിക്കേണ്ടതെങ്ങനെയെന്നും ഏത് പൊസിഷനില്‍ നില്‍ക്കണമെന്നും വിജയ് മില്‍ട്ടണ്‍ തന്നെ നിര്‍ദ്ദേശം നല്‍കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. മില്‍ട്ടന്‍റെ സംവിധാന സഹായികളാണ് ‘അക്രമികള്‍’ എന്നും വീഡിയോയില്‍ വ്യക്തമാണ്.

‘കടുക്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് വിജയ് മില്‍ട്ടണ്‍ ഇപ്പോള്‍. രാജകുമാരന്‍, ഭരത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :