രചനയുടെ ഇടപെടല്‍ നയന്‍‌താരയ്ക്ക് രസിക്കുന്നില്ല, മമ്മൂട്ടി എന്തുചെയ്യും?

Mammootty, Nayantara, Puthiya Niyamam, A K Sajan, S N Swami, മമ്മൂട്ടി, നയന്‍‌താര, പുതിയ നിയമം, എ കെ സാജന്‍, എസ് എന്‍ സ്വാമി
Last Modified ചൊവ്വ, 19 ജനുവരി 2016 (14:42 IST)
എ കെ സാജന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘പുതിയ നിയമം’ ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടി അഡ്വ. ലൂയിസ് പോത്തന്‍ നരിമാടന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ വാസുകിയായി നയന്‍‌താരയും വേഷമിടുന്നു. തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന കനിമണി എന്ന ചാനല്‍ ന്യൂസ് റീഡറെ രചന നാരായണന്‍‌കുട്ടിയും അവതരിപ്പിക്കുന്നു.

ലൂയിസ് പോത്തനോട് പലപ്പോഴും വളരെ സ്വാതന്ത്ര്യത്തോടെയാണ് കനിമണിയുടെ പെരുമാറ്റം. ഇത് വാസുകിക്ക് രസിക്കാറില്ല. ചെറിയ ചെറിയ പിണക്കങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

ത്രില്ലറുകള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ധനാണ് എ കെ സാജന്‍. എന്നാല്‍ പുതിയ നിയമം സാജന്‍റെ വഴിമാറിയുള്ള നടത്തമാണ്. ത്രില്ലിംഗ് എലമെന്‍റുണ്ടെങ്കിലും കുടുംബത്തിന്‍റെ രസത്തിനും സംഘര്‍ഷത്തിനുമൊക്കെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :