Last Modified ശനി, 27 ഓഗസ്റ്റ് 2016 (18:42 IST)
മോഹന്‍ലാല്‍ നായകനാകുന്ന സിനിമകള്‍ കൂടുതലും നായകകേന്ദ്രീകൃത കഥകള്‍ പറയുകയാണ് പതിവ്. നായികമാര്‍ക്ക് അത്ര പ്രാധാന്യം ഉണ്ടാകില്ല. ഉണ്ടെങ്കില്‍ തന്നെ നായകന്‍റെ നിഴലില്‍ ഒതുങ്ങിപ്പോകുകയാണ് ചെയ്യാറ്.
എന്നാല്‍ ദേവാസുരവും കന്‍മദവും അങ്ങനെയായിരുന്നില്ല. ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മലയാള സിനിമയിലെ ആണത്തത്തിന്‍റെ ആള്‍രൂപമായ നായകനെ കൂസാത്ത നായികയാണ് ഭാനുമതി. രേവതി അനശ്വരമാക്കിയ കഥാപാത്രം. ഭാനുമതിയുടെ മുമ്പില്‍ പലപ്പോഴും ഇടറുന്നുണ്ട് നീലകണ്ഠന്‍.
കന്‍മദത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ നോട്ടം കൊണ്ടുപോലും നിലയ്ക്ക് നിര്‍ത്തുന്നുണ്ട് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന ഭാനു. (യാദൃശ്ചികം, ഈ രണ്ട് നായികമാര്‍ക്കും ഭാനു എന്നുതന്നെ പേര്!). വിശ്വനാഥന്‍ പലപ്പോഴും ഒത്തുതീര്‍പ്പിന്‍റെയും സഹകരണത്തിന്‍റെയും ഭാവത്തിലാണെങ്കില്‍ ചീറുന്ന പെണ്‍പുലി തന്നെയാണ് മഞ്ജുവിന്‍റെ ഭാനു.
ഈ രണ്ട് പെണ്‍കഥാപാത്രങ്ങള്‍ക്ക് മുമ്പിലാണ് മോഹന്‍ലാലിന്‍റെ നായക കഥാപാത്രങ്ങള്‍ അല്‍പ്പമെങ്കിലും താഴ്ന്നുനിന്നിട്ടുള്ളത്.