ഞാൻ സ്ത്രീകളെ അപമാനിച്ചിട്ടില്ല, മോഹൻലാലും അങ്ങനെ തന്നെയെന്ന് പൃഥ്വി

മംഗലശ്ശേരി നീലകണ്ഠന്‍ തോറ്റ് അടിയറവ് പറഞ്ഞത് ഭാനുമതിയ്ക്ക് മുന്നിൽ മാത്രമാണ്: പൃഥ്വിരാജ്

aparna shaji| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (15:41 IST)
പല സിനിമകളിലും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ ഉണ്ടെന്ന് പൊതുവെ ആരോപണങ്ങൽ ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും മലയാള സിനിമയിൽ. അത്തരത്തിൽ വിമർശനങ്ങൾ ഉയർന്ന് വന്ന മലയാളത്തിലെ രണ്ട് സിനിമകളാണ് പൃഥ്വിരാജ് നായകനായ വർഗവും നായകനായ ദേവാസുരവും. മലയാളികൾ എന്നും നെഞ്ചോട് ചേർത്തുപിടിക്കുന്ന മോഹൻലാൽ ചിത്രമാണ് ദേവാസുരം.

എന്നാൽ, ഈ രണ്ടും ചിത്രങ്ങളും സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നവയായിരുന്നെന്നും ഇതിൽ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു. എന്റെ സിനിമകളില്‍ സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ല. ദേവാസുരത്തിൽ മോഹൻലാലും അങ്ങനെ തന്നെയാണ്. ഈ രണ്ടു ചിത്രങ്ങളും സ്ത്രീകളെ അപമാനിച്ചതായി താൻ കരുതുന്നില്ലെന്നും പൃഥ്വി പറഞ്ഞു.

രണ്ട് ചിത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. നായകന്‍മാര്‍ വില്ലനായപ്പോള്‍, അവരെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന സ്ത്രീകഥാപാത്രങ്ങളായിട്ടാണ് ഇരുവരേയും കാണിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ മറ്റൊരു പതിപ്പാണ് വര്‍ഗ്ഗം എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സോളമന്‍ ജോസഫ് എന്ന കഥാപാത്രമെന്നായിരുന്നു വിമര്‍ശനം. ഇതിനു മറുപടിയായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

ദേവാസുരത്തിലെ ഭാനുമതി ഇപ്പോഴും മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം തന്നെയാണ്. മംഗലശ്ശേരി നീലകണ്ഠന്‍ തോറ്റ് അടിയറവ് പറഞ്ഞത് ഒരാള്‍ക്ക് മുന്നില്‍ മാത്രമാണ്, അത് ഭാനുമതിയുടെ മുന്നിലായിരുന്നു. പൃഥ്വിരാജ് പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :