പ്രഭുദേവയ്ക്ക് പ്രതിഫലം 30 കോടി!

Biju| Last Modified ശനി, 3 മെയ് 2014 (14:48 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകന്‍, ഇന്ന് അത് പ്രഭുദേവയാണ്. പുതിയ ഹിന്ദിച്ചിത്രം സംവിധാനം ചെയ്യാനായി 30 കോടി രൂപയാണ് പ്രഭുദേവയ്ക്ക് പ്രതിഫലം. ഇതില്‍ 17 കോടി രൂപ അഡ്വാന്‍സായി ലഭിച്ചുകഴിഞ്ഞു.

‘സിംഗ് ഈസ് ബ്ലിംഗ്’ എന്നാണ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേര്. അക്ഷയ്കുമാറും കത്രീന കൈഫുമാണ് ജോഡി. ‘സിംഗ് ഈസ് കിംഗ്’ എന്ന പഴയ ചിത്രവുമായി ഈ സിനിമയ്ക്ക് പേരിലല്ലാതെ മറ്റ് സാമ്യമൊന്നുമില്ല.

ഒരു കം‌പ്ലീറ്റ് മസാല ആക്ഷന്‍ എന്‍റര്‍‌ടെയ്നറാണ് സിംഗ് ഈസ് ബ്ലിംഗ്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. റൊമാന്‍സിനും ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്ന ഈ സിനിമ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ 15ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകള്‍ നല്‍കുന്ന സംവിധായകനാണ് പ്രഭുദേവ. വാണ്ടഡ്, റൌഡി റാത്തോഡ്, ആര്‍... രാജ്കുമാര്‍, ആക്ഷന്‍ ജാക്സണ്‍ എന്നിവയാണ് പ്രഭുദേവ സംവിധാനം ചെയ്ത ഹിന്ദിച്ചിത്രങ്ങള്‍.

ഹിന്ദിയിലെ ടോപ് ഡയറക്ടറായ രോഹിത് ഷെട്ടിക്ക് 20 കോടി രൂപയാണ് പ്രതിഫലം. തമിഴ് സംവിധായകന്‍ ഷങ്കറിന് 18 കോടി രൂപ ലഭിക്കുന്നു. എ ആര്‍ മുരുഗദോസ് 15 കോടി രൂപ പ്രതിഫലം വാങ്ങുന്നു. പ്രിയദര്‍ശന് 11 കോടി രൂപ വരെ പ്രതിഫലം ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :