aparna|
Last Modified വെള്ളി, 3 നവംബര്‍ 2017 (08:58 IST)
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന
സിനിമ റിലീസിനു മുന്നേ വിവാദങ്ങളിൽ ഇടം പിടിയ്ക്കുകയാണ്. ചിത്രത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിലീസ് ചെയ്താല്‍ മതിയെന്ന് ബിജെപി പറയുന്നു.
ക്ഷത്രിയ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും രജപുത്ര റാണി പദ്‌മാവതിയും ഡൽഹി സുൽത്താൻ അലാവുദ്ദീൻ ബിൽജിയും തമ്മിൽ ബന്ധമുണ്ടെന്ന രീതിയിൽ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം.
ചിത്രത്തിന്റെ റിലീസ് തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും സെന്‍സര്‍ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ടെന്നാണ് ബിജെപി വക്താവ് ഐ കെ ജഡേജ പറഞ്ഞു. ഒന്നുകില്‍ സിനിമ നിരോധിക്കണം. അല്ലെങ്കില്‍ റിലീസ് നീട്ടി വെക്കണമെന്ന് ജഡേജ പറഞ്ഞു.
ചിത്രത്തിനെതിരെ നേരത്തെ തന്നെ ക്ഷത്രിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. ദീപിക പദുക്കോണ്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിന് തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.