നയന്‍‌താരയും പണവും പ്രശ്നമായി, തൃഷ പിന്‍‌മാറി!

Nayantara, Trisha, Vighnesh Sivan, Nanum Raudy dhaan, നയന്‍‌താര, തൃഷ, വിഘ്നേഷ് ശിവന്‍, നാനും റൌഡി താന്‍
Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (15:58 IST)
‘നാനും റൌഡി താന്‍’ എന്ന ചിത്രം നയന്‍‌താരയുടെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമാണ്. വിഘ്നേഷ് ശിവനായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. വിഘ്നേഷ് ശിവനും നയന്‍‌താരയും തമ്മില്‍ പ്രണയമാണെന്നുള്ള ഗോസിപ്പ് പൊട്ടിപ്പുറപ്പെടുന്നതും ആ സിനിമയുടെ സെറ്റില്‍‌വച്ചാണ്. എന്തായാലും പടം സൂപ്പര്‍ഹിറ്റായതോടെ തന്‍റെ അടുത്ത ചിത്രത്തിലും നയന്‍‌താരയെ നായികയായി തീരുമാനിച്ചു വിഘ്നേഷ് ശിവന്‍.

ആ പ്രൊജക്ടില്‍ നയന്‍‌താരയ്ക്കൊപ്പം തൃഷയും അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആ ചിത്രത്തില്‍ നിന്ന് പിന്‍‌മാറി എന്നാണ്. പിന്‍‌മാറാനുള്ള കാരണം എന്താണെന്ന് തൃഷ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തൃഷയുടെ പിന്‍‌മാറ്റത്തിന് നയന്‍‌താരയും ഒരു കാരണമായി എന്നാണ് പ്രചരിക്കുന്ന ഗോസിപ്പ്.

ചിത്രത്തിലെ പ്രധാന നായികാവേഷം നയന്‍‌താരയ്ക്കാണത്രേ വിഘ്നേഷ് ശിവന്‍ നല്‍കിയത്. തനിക്ക് താരതമ്യേന പ്രാധാന്യം കുറവാണെന്ന ഫീല്‍ തൃഷയ്ക്കുണ്ടായതാണ് പിന്‍‌മാറ്റത്തിന്‍റെ പ്രധാന കാരണമായി പറഞ്ഞുകേള്‍ക്കുന്നത്.

എന്നാല്‍, തൃഷയുടെ പ്രതിഫലവും ഒരു പ്രശ്നമായിട്ടുണ്ടെന്നാണ് സൂചന. താന്‍ അര്‍ഹിക്കുന്ന പ്രതിഫലം ഓഫര്‍ ചെയ്യാന്‍ ഈ പ്രൊജക്ടിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്ന തോന്നലുണ്ടായതോടെ പടം ഉപേക്ഷിക്കാന്‍ തൃഷ തീരുമാനിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :