തമിഴ് ദൃശ്യം തുടങ്ങുന്നു, പൂജ നടന്നു

Last Updated: വെള്ളി, 18 ജൂലൈ 2014 (18:18 IST)
തമിഴ് ദൃശ്യത്തിന് തുടക്കമായി. ചിത്രത്തിന്‍റെ പൂജ നടന്നു. കമല്‍‌ഹാസന്‍, ജീത്തു ജോസഫ്, ക്യാമറാമാന്‍ സുജിത് വാസുദേവ് എന്നിവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. ഷൂട്ടിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

കമല്‍‌ഹാസനും ഗൌതമിയുമാണ് തമിഴ് ദൃശ്യത്തില്‍ നായകനും നായികയും. പൊലീസ് ഐജിയായി ആശാ ശരത് തന്നെ അഭിനയിക്കും. ബാലതാരം എസ്തേറും തമിഴ് ചിത്രത്തിന്‍റെ ഭാഗമാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ദൃശ്യം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് പരിപാടി. തമിഴ് ഓഡിയന്‍സിന്‍റെ ടേസ്റ്റിനനുസരിച്ച് ചിത്രത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. മലയാളം ദൃശ്യത്തിന് ക്യാമറ ചലിപ്പിച്ച സുജിത് വാസുദേവ് തന്നെയാണ് തമിഴ് ചിത്രത്തിന്‍റെയും ഛായാഗ്രാഹകന്‍.

ദൃശ്യത്തിന്‍റെ കന്നഡ, തമിഴ് റീമേക്കുകള്‍ ആ ഭാഷയിലെ ഏറ്റവും വലിയ ഹിറ്റുകളായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ് ദൃശ്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :