ഗ്രേറ്റ് ഫാദർ കളം നിറഞ്ഞ് കളിക്കുന്നു, മിന്നും പ്രകടനവുമായി പുത്തൻപണവും; കാലം മമ്മൂക്കയ്ക്കൊപ്പം

ഗ്രേറ്റ് ഫാദറിന്റെ വഴിയേ പുത്തൻപണവും

aparna shaji| Last Modified വെള്ളി, 14 ഏപ്രില്‍ 2017 (13:53 IST)
ദി ഗ്രേറ്റ്ഫാദറിന്‍റെ ആദ്യദിന കളക്ഷൻ റെക്കോര്‍ഡ് തകര്‍ക്കാന്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുത്തന്‍‌പണത്തിന് കഴിയുമെന്ന് ആരാധകർ കരുതിയിരുന്നു. എന്നാൽ ഒരു ഒന്നൊന്നര ട്രീറ്റ് ആയതിനാലാകാം ആദ്യദിനം പുത്തന്‍‌പണത്തിന് ഒരുപാടൊന്നും പണം വാരാൻ കഴിഞ്ഞില്ല. പുത്തൻ പണം ആദ്യദിന കളക്ഷന്‍ 2.42 കോടി രൂപയാണ്. ഗ്രേറ്റ്ഫാദറിന് 4.40 കോടി രൂപയോളമായിരുന്നു ആദ്യ ദിവസത്തെ കളക്ഷന്‍.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് രഞ്ജിത്ത് ഒരു ചിത്രവുമായി എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുത്തന്‍പണം റിലീസ് ചെയ്തിട്ട് ഏറെയായില്ല. ഗ്രേറ്റ് ഫാദറിന് പിന്നാലെ പുത്തന്‍പണവും തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. നോട്ട് നിരോധനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന വിഷയം.

റിലീസിനു മുന്‍പ് തന്നെ മികച്ച ഹൈപ്പ് ഉണ്ടാക്കുന്ന പതിവു ശൈലി പുത്തന്‍പണത്തിന്‍റെ കാര്യത്തിലും ആവര്‍ത്തിച്ചിരുന്നു. പുത്തന്‍‌പണത്തെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. താരതമ്യേന ബജറ്റ് കുറഞ്ഞ ചിത്രം. ഇതേനിലയില്‍ പോയാല്‍ മൂന്നാം ദിവസം ചിത്രം ലാഭമാകും. ഗ്രേറ്റ്ഫാദര്‍ പോലെ ഒരു ബ്രഹ്മാണ്ഡഹിറ്റ് തിയേറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ ഇതുപോലെ മിന്നുന്ന പ്രകടനം നടത്താന്‍ പുത്തന്‍‌പണത്തിന് കഴിഞ്ഞത് ആ സിനിമയുടെ കരുത്ത് കാരണമാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദര്‍ 50 കോടി ക്ലബിലേക്ക് പ്രവേശിക്കുകയാണ്. വരുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ ചിത്രം 50 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമായി ചിത്രം മാറിക്കഴിഞ്ഞു.

അപ്രതീക്ഷിത മുന്നേറ്റവുമായി ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരം മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് എതിരാളിയാവുന്ന കാഴ്ചയ്ക്കും ബോക്സോഫീസ് സാക്‍ഷ്യം വഹിക്കുന്നു. ആദ്യദിനങ്ങളില്‍ സമ്മിശ്രപ്രതികരണം നേടിയ ഇപ്പോള്‍ ഫുള്‍ ഹൌസിലാണ് കൂടുതല്‍ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത്. ജോര്‍ജ്ജേട്ടന്‍സ് പൂരം മുതല്‍മുടക്ക് തിരിച്ചുപിടിച്ച് സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുകയാണ്. കുടുംബപ്രേക്ഷകര്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ ജോര്‍ജ്ജേട്ടന് ലോംഗ് റണ്ണും ഉറപ്പായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :