അക്കാര്യത്തിലും ഗ്രേറ്റ് ഫാദർ തന്നെ കേമൻ; ബിയോണ്ട് ബോര്‍ഡേഴ്സിന്റെ കളക്ഷൻ പുറത്തുവന്നു

മോഹൻലാൽ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു, ഡേവിഡിന്റെ ഏഴയലത്തെത്തിയില്ല!

aparna shaji| Last Modified വ്യാഴം, 13 ഏപ്രില്‍ 2017 (13:27 IST)
മേജർ രവി - കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണ് 1971 ബിയോണ്ട് ബോഡേഴ്സ്. ഒരു കീർത്തിചക്രയായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. പക്ഷേ നിരാശമാത്രമായിരുന്നു ലഭിച്ചത്. ചിത്രത്തിന് വേണ്ടി പല സാഹസങ്ങളും ലാല്‍ കാണിച്ചത് ചിത്രീകരണ സമയത്ത് വാര്‍ത്തയായിരുന്നു. എന്നാല്‍ ആ കേട്ടതിനെയൊക്കെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നത്.

ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ പുറത്തുവരുമ്പോൾ നിരാശ മാത്രമാണ് കാണാൻ കഴിയുന്നത്. തണുപ്പൻ മട്ടിലാണ് ചിത്രത്തെ സ്വീകരിച്ചതെന്ന് വ്യക്തമാകുന്നു. മൂന്ന് ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ ബിയോണ്ട് ബോര്‍ഡേഴ്‌സ് നേടിയ ആകെ കലക്ഷന്‍ 4.5 കോടി രൂപയാണ്. എന്നാല്‍ ഇപ്പോഴും മോഹന്‍ലാല്‍, മേജര്‍ രവി ഫാന്‍സില്‍ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിയ്ക്കുന്നുണ്ട് എന്നത് ശ്രദ്ധേയം.

മാത്രമല്ല മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ പുത്തൻപണവും വൻ വെല്ലുവിളി തന്നെ സൃഷ്ടിച്ചിരിക്കുന്നു. സമീപകാലത്ത് ഇറങ്ങിയ ലാല്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് കലക്ഷന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :