'ഗോ കൊറോണ', മാമാങ്കം നടി പ്രാചി തെഹ്ലാന്‍ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 മെയ് 2021 (15:31 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പലയിടങ്ങളും ലോക്ക് ഡൗണാലാണ്. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് താരങ്ങളും വീട്ടില്‍ തന്നെയാണ്. കുടുംബത്തോടൊപ്പം ഇരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അടച്ചുപൂട്ടല്‍ കാലം മടുപ്പായി. ഷൂട്ടിംഗ് കാലം മിസ്സ് ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം ലെനയും ടിനിടോമും അടക്കമുള്ള താരങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ യാത്രകളും ജോലിയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടി പ്രാചി തെഹ്ലാന്‍.

'യാത്രകള്‍ മിസ് ചെയ്യുന്നു.കൊറോണ ദയവായി പോകൂ. എന്റെ ചിറകുകള്‍ വിടര്‍ത്തി പറക്കാനും വീണ്ടും ജോലി ചെയ്യുവാനും അനുവദിക്കൂ'- പ്രാചി തെഹ്ലാന്‍ കുറിച്ചു.

അടുത്തിടെയായിരുന്നു നടി വിവാഹിതയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :