അമ്മയായശേഷം ആഷിന്റെ മടങ്ങിവരവ് പൃഥ്വിരാജിനൊപ്പമാവും. ഏതെങ്കിലും മലയാളചിത്രത്തിലൂടെയെങ്കില് തോന്നുന്നുവെങ്കില്‍ ആ ആഗ്രഹത്തിന് തത്കാലം അവധി കൊടുക്കുക. കാരണം പൃഥ്വിയുടെ ഏറ്റവും പുതിയ ഹിന്ദിച്ചിത്രമായ 'ഹാപ്പി ന്യൂ ഇയറി'ലൂടെയാവും ആഷ് വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവ്. ചിത്രത്തില്‍ അഭിഷേക് ബച്ചനും ഷാരൂഖ് ഖാനും പ്രധാനവേഷത്തിലെത്തുന്നു.
ആഷിന്റെ ജീവിതത്തിലെ നായകന് അഭിഷേക് ബച്ചനാണെങ്കില്‍ ചിത്രത്തിലെ നായകന് കിംഗ് ഖാനാണ്. ഫറാ ഖാനാണ് 'ഹാപ്പി ന്യൂ ഇയര്‍' സംവിധാനം ചെയ്യുന്നത്.
മുന്‍പ് മണിരത്നത്തിന്റെ രാവണനാണ് ആഷും പൃഥ്വിയും ഒരുമിച്ച് അഭിനയിച്ച ചിത്രം. റൊമാന്റിക് കോമഡിയായി ഒരുക്കുന്ന 'ഹാപ്പി ന്യൂ ഇയര്‍' നിര്‍മിക്കുന്നത് ഷാരൂഖിന്റെ പ്രിയതമ ഗൗരി ഖാനാണ്.