aparna shaji|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (08:50 IST)
ഏപ്രിൽ 15നാണ് നിവിൻ പോളിയുടെ സഖാവ് റിലീസ് ആയത്. റിലീസ് ചെയ്ത് നാലാംദിവസം ചിത്രം ഇന്റര്‍നെറ്റില്‍. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന സിനിമ തിങ്കളാഴ്ച മുതലാണ് രണ്ട് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതായി കണ്ടത്.
ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് ആന്റി പൈറസി സെല്ലിന് പരാതി നല്‍കിയതായി ചിത്രത്തിന്റെ നിർമാതാവ് രാകേഷ് അറിയിച്ചു. പരാതിക്ക് പിന്നാലെ ഒരു സൈറ്റില്‍ നിന്നും ചിത്രം പിന്‍വലിച്ചിട്ടുണ്ട്. തിയറ്റേര്‍ പ്രിന്റാണ് സൈറ്റിലുളളത്.
സിനിമ ഡൗണ്‍ലോഡ് ചെയ്തവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദര്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളും അടുത്തിടെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുമ്പ് നിവിൻ നായകനായ പ്രേമത്തിന്റെ സെൻസർ കോപ്പി ലീക്ക് ആയിരുന്നു. ഇത് രണ്ടാം തവണയാണ് നിവിനെ ലക്ഷ്യമാക്കി ഇത്തരത്തിൽ സിനിമ അപലോഡ് ചെയ്യുന്നത്.