സജിത്ത്|
Last Modified ശനി, 24 ജൂണ്‍ 2017 (12:09 IST)
ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇന്ന് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ ദേവസേനയെ അവതരിപ്പിച്ചതോടെയാണ് ഇന്ത്യന്‍ സിനിമലോകത്ത് സ്വന്തം ഡിമാന്റ്
ഉയര്‍ത്താന്‍ അനുഷ്കയ്ക്ക് കഴിഞ്ഞത്. ബാഹുബലിയുടെ വിജയത്തോടെ തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡില്‍ നിന്നുവരെ അനുഷ്കയെ തേടി അവസരങ്ങള്‍ എത്തിയിരിക്കുകയാണ്.
ഇതിനിടയിലാണ് താരം സിനിമയില്‍ നിന്ന് അവധി എടുക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു താരം അവധി എടുക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ഭാരം കൂട്ടിയത്. ഇതേതുടര്‍ന്ന് ഒരുപാട് പഴികളും താരത്തിന് കേള്‍ക്കേണ്ടി വരുകയും ചെയ്തിരുന്നു.
എന്തുതന്നെയായാലും തടി കുറച്ചിട്ടേ ഉള്ളു എന്ന ലക്ഷ്യത്തിലാണത്രെ താരം. അതിനിടെ ഉടന്‍തന്നെ താരം വിവാഹിതയാകുമെന്നും പ്രഭാസുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 35 വയസുള്ള അനുഷ്കയ്ക്കു വിവാഹം നടക്കാത്തത് ജാതകദോഷമുള്ളതിനാലാണെന്നും ദോഷം മാറാന്‍ ക്ഷേത്ര ദര്‍ശനം നടത്തിവരിയാണ് താരം ഇപ്പോളെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.