ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന് ആദിത്യ ചോപ്രയും വിവാഹിതരായി. ഇറ്റലിയില്‍വെച്ച് ഏപ്രില്‍ 21നായിരുന്നു വിവാഹം. യഷ് രാജ് ഫിലിംസാണ് വിവാഹ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ സംബന്ധിച്ചത്. ഇക്കാലമത്രേയും തന്നെ പിന്തുണച്ച എല്ലാവരേയും വിവാഹവാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിക്കുകയാണെന്ന് റാണി മുഖര്‍ജി പ്രസ്താവനയില്‍ പറഞ്ഞു.
ഈ വേളയില്‍ യഷ് അങ്കിളിന്റെ(യഷ് രാജ് ചോപ്ര) അഭാവം തന്നെ വിഷമിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കും ആദിത്യക്കുമൊപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും റാണി പറഞ്ഞു.
യഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കെ, മൊഹബത്ത്, റബ്നേ ബനാദി ജോഡി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ആദിത്യ ചോപ.