ബോളിവുഡ് സുന്ദരികള്‍ തമ്മില്‍ വഴക്കിടുന്നത് പുതുമ നിറഞ്ഞ കാര്യമല്ല. മുന്‍ ലോക സുന്ദരികളായ സുസ്മിതാ സെന്നും ഐശ്വര്യ റായിയും തമ്മില്‍ വലിയ വഴക്കാണ് എന്ന് ചില പാപ്പരാസികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തങ്ങള്‍ തമ്മില്‍ ഒരു മത്സരമോ ശത്രുതയോ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിരിക്കുകയാണ് കൊല്‍ക്കത്തയുടെ സുന്ദരി സുസ്മിതാ സെന്‍. തനിക്ക് വളരെ അടുപ്പമുള്ള സുഹൃത്താണ് ഐശ്വര്യ എന്ന് പറയാന്‍ സാധിക്കില്ല, പക്ഷേ ഐശ്വര്യ മനുഷ്യത്വം നിറഞ്ഞ ഒരു വനിതയാണ്, സിനിമാ ജീവിതത്തിന്റെ ആദ്യനാളുകളില്‍ ഞങ്ങള്‍ തമ്മില്‍ സൌഹൃദമുണ്ടായിരുന്നു, എന്നാല്‍ അത് വലിയ ഒരു ബന്ധമായിരുന്നില്ല- സുസ്മിതാ പറഞ്ഞു.
ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും വിത്യസ്ത രീതിയില്‍ ജീവിതം നയിക്കുന്നു. ഞങ്ങള്‍ തമ്മില്‍ യാതൊരു വഴക്കുമില്ല- സുസ്മിതാ കൂട്ടിച്ചേര്‍ത്തു. സിനിമ രംഗത്ത് അത്ര തിളങ്ങാന്‍ സുസ്മിതയ്ക്ക് ആയില്ലെങ്കിലും സൌന്ദര്യം അവരെ ഇന്ത്യന്‍ യുവാക്കളുടെ മനസിലെ സ്വപ്ന നായികയാക്കി മാറ്റിയിരുന്നു.