അനന്യയുടെ വിവാഹനിശ്ചയം പോലെ അടുത്ത കാലത്ത് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ആക്രമിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമായ മറ്റൊരു വാര്‍ത്തയില്ല. മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്ന് അനന്യ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
അനന്യയുടെ ഭാവി വരന് ആഞ്ജനേയന് മുമ്പ് വിവാഹിതനാണെന്ന വാര്‍ത്തയാണ് ഫേസ്ബുക്ക് പോലെയുള്ള സൈറ്റുകളില്‍ വലിയ ചര്‍ച്ചാവിഷയമായത്. ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് കേസ് കൊടുത്തെന്നും വാര്‍ത്തയുണ്ടായിരുന്നു. ആഞ്ജനേയന് മുമ്പ് വിവാഹം കഴിച്ചിരുന്നതായി പിന്നീട് അനന്യയും സ്ഥിരീകരിച്ചിരുന്നു.
പുതിയ റിപ്പോര്‍ട്ട്, അനന്യ വിവാഹത്തില്‍ നിന്ന് പിന്മാറുന്നു എന്നാണ്. തല്ക്കാലം വിവാഹം വേണ്ടെന്നും ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കൊടുക്കാനുമാണത്രെ അനന്യയുടെ തീരുമാനം.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശത്തെ തുടര്‍ന്നാണ് ഈ നിര്‍ണായക തീരുമാനം അനന്യ കൈക്കൊണ്ടതെന്നറിയുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ അനന്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.