അന്ന് കരഞ്ഞു കൊണ്ടായിരുന്നു മണി അവിടെനിന്ന് ഇറങ്ങിയത്; അസൂയ പൂണ്ട ചിലരാണ് എല്ലാത്തിന്റേയും പിന്നില്‍ - പ്രജോദ് പറയുന്നു

കലാഭവന്‍ മണിയെ അവര്‍ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നുവെന്ന് പ്രജോദ്

Kalabhavan Mani ,  Prajod ,  Kalabhavan ,  കലാഭവന്‍ മണി ,  കൊച്ചിന്‍ കലാഭവന്‍ ,  കലാഭവന്‍ പ്രജോദ്
സജിത്ത്| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (18:47 IST)
കൊച്ചിന്‍ കലാഭവനിലൂടെ വന്ന് അറിയപ്പെടുന്ന താരമായി മാറിയ നടനാണ് കലാഭവന്‍ മണി. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം വളരെപെട്ടെന്നായിരുന്നു താരത്തിന്റെ വളര്‍ച്ച. മണി മരണത്തിനു കീഴടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ആരാധകരുടേയും സഹപ്രവര്‍ത്തകരുടേയുമെല്ലാം മനസുകളില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്. മണിയെക്കുറിച്ച് അധികമാര്‍ക്കും തന്നെ അറിയാത്ത ഒരു കഥ തുറന്നു പറയുകയാണ് നടന്‍ കലാഭവന്‍ പ്രജോദ്.

മണിയെ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചുമാണ് പുറത്താക്കിയതെന്നാണ് പ്രജോദ് വെളിപ്പെടുത്തിയത്‍. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു വിവാദമായേക്കാവുന്ന ഈ വെളിപ്പെടുത്തല്‍ പ്രജോദ് നടത്തിയത്. കലാഭവന്‍ മണി കലാഭവനില്‍ നിറഞ്ഞു നിന്നിരുന്ന കാലം. അന്ന് സ്റ്റേജ് ഷോകളില്‍ ഏറ്റവുമധികം തിളങ്ങിയ താരവും മണിയായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തിലാണ് മണിയെ കലാഭവനില്‍ നിന്നും പുറത്താക്കിയത്. ആ ദിവസം കരഞ്ഞു കൊണ്ട് അവിടെനിന്നും പോയ മണിയെ താന്‍ ഇന്നും ഓര്‍ക്കുന്നുവെന്നാണ് പ്രജോദ് പറയുന്നത്.

മണിയുടെ പെട്ടെന്നുള്ള വളര്‍ച്ച കണ്ട് അസൂയപൂണ്ട ചിലരാണ് അദ്ദേഹത്തിനെതിരെ പാര വച്ചത്. അതിന്റെ ഫലമായിരുന്നു ആ പുറത്താക്കല്‍. മണി കലാഭവന്റെ പരിപാടികള്‍ മാത്രമല്ല, മറ്റു പരിപാടികളിലും പങ്കെടുക്കുമായിരുന്നു. ഇത് പരാതിയായി ആബേലച്ചന്റെ മുന്നില്‍ എത്തി. തുടര്‍ന്ന് നിവര്‍ത്തിയില്ലാതെയാണ് മണിയെ പറഞ്ഞു വിട്ടത്. മണിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന ആബേലച്ചന്‍ പറഞ്ഞത് ‘മണി ഇവിടെ നിന്നും പോകുന്നത് രക്ഷപ്പെടാനായിരിക്കും എന്നാണ്’. ആ വാക്കുകള്‍ അച്ചട്ടായെന്നും പ്രജോദ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :