Last Modified ശനി, 14 നവംബര്‍ 2015 (14:47 IST)
മറിച്ചൊരു ഉത്തരം ആര്‍ക്കും ഉണ്ടാകില്ല. അടുത്ത രജനികാന്ത് ആരായിരിക്കുമെന്ന കാര്യത്തില്‍ ഇനി ഒരു തര്‍ക്കത്തിനും സ്കോപ്പില്ല. കാരണം, ‘തല’ അജിത്തിന്റെ പുതിയ സിനിമയുടെ പെര്‍ഫോമന്‍സ് അത്ര ഗംഭീരമാണ്. ‘വേതാളം’ നാലുദിവസം കൊണ്ട് 40 കോടി കടന്ന് മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെങ്ങും പെരുമഴ തകര്‍ത്താടുമ്പോഴാണ് വേതാളത്തിന്റെ ഈ പ്രകടനം എന്നോര്‍ക്കണം.
കുറച്ച് വര്‍ഷങ്ങള്‍ക്കിടെ തമിഴ്നാട്ടിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇപ്പോഴത്തേത്. ചെന്നൈയിലാണെങ്കില്‍ പല റോഡുകളും വെള്ളത്തിനടിയിലാണ്. എന്നാല്‍ ‘വേതാളം’ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്.
ശിവ സംവിധാനം ചെയ്ത ഈ ഫാമിലി ആക്ഷന്‍ എന്റര്ടെയ്നര് പ്രേക്ഷകര്‍ ആഘോഷവിജയമാക്കി മാറ്റുകയാണ്.
ആദ്യ രണ്ടുനാള്‍ കൊണ്ട് 25 കോടി കളക്ഷന്‍ നേടിയ ചിത്രം മൂന്നാം ദിനമെത്തിയെപ്പോള് അത് 33 കോടിയാക്കി. നാലാം ദിനം പിന്നിടുമ്പോള്‍ 40 കോടി കടക്കുന്ന ചിത്രം ഒരാഴ്ച പിന്നിടുന്നതോടെ 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന് ഉറപ്പായി. മഴയുടെ ആക്രമണമില്ലായിരുന്നെങ്കില് വേതാളം ഇതിന്റെ ഇരട്ടിപ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കമല്‍ഹാസന്റെ ത്രില്ലര്‍ തൂങ്കാവനം ആണ് ഈ സിനിമയുടെ പ്രധാന എതിരാളി. എന്നാല്‍ ശക്തമായ മഴ തൂങ്കാവനത്തിന്റെ മുന്നേറ്റത്തെ സാരമായി ബാധിച്ചു.