അപർണ|
Last Modified വെള്ളി, 15 ജൂണ്‍ 2018 (08:02 IST)
ലോകകപ്പുകളുടെ ഉദ്ഘാടന മൽസരങ്ങളിൽ ഒരു ആതിഥേയ ടീമും ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. ആ ചരിത്രം റഷ്യയും ഇത്തവണ ആവർത്തിച്ചു. ആതിഥേയരായ റഷ്യയ്ക്കും മറ്റ് ടീമുകൾക്കും ആവേശമായി മാറിയിരിക്കുകയാണ് കളി. സൌദ്യ അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ്
റഷ്യ കീഴടക്കിയത്.
കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ റഷ്യ ആധിപത്യം സ്ഥാപിച്ചു. യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ആ ചരിത്ര ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ വീതമാണ് റഷ്യ പറത്തിയത്. യൂറി ഗസിൻസ്കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആർട്ടം സ്യൂബ (71), അലക്സാണ്ടർ ഗോളോവിൻ (90+4) എന്നിവരാണ് ഗോൾ വല ചലിപ്പിച്ചത്.
ഇന്‍ജുറി ടൈമിൽ ഇരട്ടഗോളുമായി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു ആതിഥേയർ. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് തന്റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കുകയായിരുന്നു.