കളി ഇങ്ങനെയാണെങ്കില്‍ ‘തോക്കെടുക്കേണ്ടി’ വരും; കൊറിയന്‍ താരത്തിന് ഭരണകൂടത്തിന്റെ കലിപ്പന്‍ നിര്‍ദേശം

കളി ഇങ്ങനെയാണെങ്കില്‍ ‘തോക്കെടുക്കേണ്ടി’ വരും; കൊറിയന്‍ താരത്തിന് ഭരണകൂടത്തിന്റെ കലിപ്പന്‍ നിര്‍ദേശം

   football , world cup , heung min , russiaan world cup , ദക്ഷിണ കൊറിയ , ദക്ഷിണ കൊറിയ , പാട്ടാളം , റഷ്യ , ലോകകപ്പ്
മോസ്‌കോ| jibin| Last Modified ചൊവ്വ, 19 ജൂണ്‍ 2018 (17:45 IST)
റഷ്യന്‍ ലോകകപ്പില്‍ മോശം ഫോം തുടര്‍ന്നാല്‍ സൈനിക സേവനം ചെയ്യേണ്ടിവരുമെന്ന് ദക്ഷിണ കൊറിയന്‍ താരം ഹ്യൂംങ് മിന്നിന് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

നിര്‍ബന്ധിതമായി പട്ടാളത്തില്‍ പ്രവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ലോകകപ്പില്‍ ഹ്യൂങ് മികച്ച പ്രകടനം പുറത്തെടുക്കണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

“ലോകകപ്പില്‍ ടീമിനെ മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിച്ചില്ലെങ്കില്‍ ഓഗസ്‌റ്റില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ കൂടി അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കും. എന്നിട്ടും പ്രകടനം മോശമാണെങ്കില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായി എത്തിയേ പറ്റൂ”- എന്നാണ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ സ്വീഡനോ ഏകഗോളിന് തോറ്റിരുന്നു. ശക്തരായ ജര്‍മ്മിയും മെക്‌സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

21മാസം നിര്‍ബന്ധിത സൈനിക സേവനം നിര്‍ബന്ധമാക്കിയിട്ടുള്ള ദക്ഷിണ കൊറിയയില്‍ ഈ നിയമം എല്ലാവരും പാലിക്കണമെന്നാണ് നിര്‍ദേശം. ടോട്ടനത്തിന്റെ സൂപ്പര്‍താരമായ ഹ്യൂംങ് അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമെന്ന പരിഗണനയില്‍ ഈ നിയമത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടു നില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :