തോല്‍‌വിയും വേണ്ട, സമനിലയും വേണ്ട; മെസിക്കു വേണ്ടി സൂപ്പര്‍താരങ്ങളെ പുറത്തിരുത്തും!

തോല്‍‌വിയും വേണ്ട, സമനിലയും വേണ്ട; മെസിക്കു വേണ്ടി സൂപ്പര്‍താരങ്ങളെ പുറത്തിരുത്തും!

  Lionel Messi , Argentinian , mesi , Jorge Sampaoli , എയ്ഞ്ചല്‍ ഡി മരിയ , ലൂക്കാസ് ബിലിയ , ലയണല്‍ മെസി , ലൂക്കാസ് ബിലി , അര്‍ജന്റീനാ , ക്രൊയേഷ്യ
മോസ്‌കോ| jibin| Last Modified ചൊവ്വ, 19 ജൂണ്‍ 2018 (16:04 IST)
ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് ഐസ്‌ലന്‍ഡിനോട് സമനില ഏറ്റുവാങ്ങേണ്ടിവന്നതോടെ അര്‍ജന്റീനാ ടീമില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ക്രൊയേഷ്യക്കെതിരായ അടുത്ത മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയും പുറത്താകും. പ്ലേയിംഗ് ഇലവനില്‍ ഇരുവരും ഉണ്ടാകില്ലെന്നാ‍ണ് അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐസ്‌ലന്‍ഡിനെതിരെ പുറത്തെടുത്ത കളിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് പരിശീലകന്‍ സാംപോളി. ലയണല്‍ മെസിയിലെക്ക് മാത്രമായി കളി ഒതുങ്ങാതിരിക്കാനും ഗോള്‍ അവസരങ്ങള്‍ സ്രഷ്‌ടിക്കുന്ന തരത്തിലുമുള്ള ഫോര്‍മേഷനാകും അദ്ദേഹം കണ്ടെത്തുക.

ഐസ്‌ലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത പാവോണായിരിക്കും ഡിമരിയയുടെ പകരമായി ഇടത് വിങ്ങില്‍ കളിക്കുക. ലൂക്കാസ് ബിലിയക്ക് പകരം അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍ ലോ സെല്‍സ ടീമില്‍ ഇടം പിടിക്കും.
റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്.

മെസിയിലേക്ക് പന്ത് എത്തുന്നതിനായി അടിമുടി മാറ്റമാണ് പരിശീലകന്‍ നടത്താനൊരുങ്ങുന്നത്. ഗൊൺസാലോ ഹിഗ്വയ്ൻ പകരക്കാരനായി ഇറങ്ങുമ്പോള്‍ സ്‌ട്രൈക്കറായി സെര്‍ജിയോ അഗ്യൂറോ തുടരും.

ഗബ്രിയേല്‍ മെര്‍ക്കാഡോയ്ക്ക് പകരം എഡ്വാര്‍ഡോ സാല്‍വിയോ, ലൂക്കാസ് ബിഗ്ലിയക്ക് പകരം ലോ സെല്‍സോ, എന്നിവരും ടീമിലെത്തും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ മഷറാനോയ്‌ക്കൊപ്പം ലോ സെല്‍സോ വരുന്നതോടെ കളിയുടെ ഒഴുക്ക് കൂടുമെന്നുമാണ് കോച്ച് സാംപോളിയുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :