മോസ്‌കോ|
jibin|
Last Modified ചൊവ്വ, 12 ജൂണ്‍ 2018 (16:01 IST)
റഷ്യന്‍ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആരാധകരുടെ ഇഷ്‌ട ടീമായ അര്‍ജന്റീനയ്‌ക്ക് കളങ്കമായി ലൈംഗികാരോപണം.
അര്‍ജന്റീന പരിശീലകന്‍ ജോര്‍ജ് സാംപോളിക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. പാചകക്കാരിയോട് ലൈംഗികച്ചുവയോടെ
സംസാരിച്ചെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം.
സാംപോളിക്കെതിരായുള്ള വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത് അര്‍ജന്റീനയിലാണ്. സമൂഹമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു.
ആരോപണം ശക്തമായതോടെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിറക്കി. മത്സരങ്ങള്‍ ആരംഭിക്കാന്നിരിക്കെ ടീമിന്റെ മനോവീര്യം തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇതെന്നായിരുന്നു വിശദീകരണം.
അതേസമയം, സാംപോളിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.