അര്‍ജന്റീന ടീമില്‍ കൂട്ടരാജി; മെസിയുള്‍പ്പെടെ ഏഴുപേര്‍ പുറത്തേക്ക്

അര്‍ജന്റീന ടീമില്‍ കൂട്ടരാജി; മെസിയുള്‍പ്പെടെ ഏഴുപേര്‍ പുറത്തേക്ക്

 argentina , fifa , world cup , messi , mesi , ക്രൊയേഷ്യ , ലയണല്‍ മെസി , അര്‍ജന്റീന , ലോകകപ്പ് , കൂട്ടരാജി
മോസ്‌കോ| jibin| Last Modified വെള്ളി, 22 ജൂണ്‍ 2018 (15:44 IST)
ഫുട്‌ബോള്‍ ലോകത്തെയും കോടിക്കണക്കിനു വരുന്ന ആരാധകരെയും ഞെട്ടിപ്പിക്കാനൊരുങ്ങി ലയണല്‍ മെസിയുടെ അര്‍ജന്റീന.

നിര്‍ണായക മത്സരത്തില്‍ യൂറോപ്പ്യന്‍ ശക്തിയായ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നാണം കെട്ട തോല്‍‌വി ഏറ്റുവാങ്ങിയതോടെ ടീമില്‍ കൂട്ടരാജിക്ക് കളമൊരുങ്ങുന്നു.

ടീമിന്റെ നെടുംതൂണും ആരാധകരുടെ പ്രിയ താരവുമായ ലയണല്‍ മെസിയുള്‍പ്പെടെ ഏഴ് താരങ്ങള്‍ ലോകകപ്പിനു ശേഷം അര്‍ജന്റീന ടീമില്‍ നിന്നും പടിയിറങ്ങുമെന്ന് അര്‍ജന്റീനന്‍ മാധ്യമപ്രവര്‍ത്തകന്‍ റോയ് നെയ്‌മര്‍ ട്വീറ്റ് ചെയ്‌തതോടെയാണ് രാജിവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്.


എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ, മഷെരാനോ, മാര്‍ക്കോസ് റോഹോ, ഹിഗ്വയ്ന്‍, എവര്‍ ബനേഗ എന്നിവരാണ് ദേശീയ ടീമില്‍ നിന്നും വിരമിക്കുക. ലോകകപ്പിനു ശേഷം വിരമിക്കല്‍ സൂചന മെസി നേരത്തെ നല്‍കിയിരുന്നു.

അതേസമയം, പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ അര്‍ജന്റീനാ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. താരങ്ങളും പ്രതികരിച്ചിട്ടില്ല. അതേസമയം, റോയ് നെയ്‌മറുടെ ട്വീറ്റ് വിദേശ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :