aparna shaji|
Last Updated:
ശനി, 31 ഡിസംബര്‍ 2016 (15:59 IST)
പുതുവർഷം ആരുടെ കൂടെ എന്ന് ചോദിച്ചാൽ, ഇപ്പോഴത്തെ യൂത്തിന് ഒരു മറുപടിയേ ഉള്ളു - നമ്മുടെ ചങ്കിനൊപ്പം (സുഹൃത്ത്). അല്ലെങ്കിലും സൗഹൃദങ്ങളെ എപ്പോഴും കൂടെ കൂട്ടുന്നവരാണല്ലോ എല്ലാ യൂത്തൻമാരും. അത് അന്നും അതെ, ഇന്നും അതെ. ഇത്തവണത്തെ മലയാളികളുടെ പുതുവർഷത്തിന് പ്രത്യേകതകൾ കുറേ ഉണ്ട്. പുത്തൻ സിനിമകൾ ഇല്ലാത്ത പുതുവർഷം. മോദിയുടെ നോട്ട് നിരോധനം മങ്ങലേൽപ്പിച്ച പുതുവർഷം. അങ്ങനെ നീളുന്നു. എന്നാലും ആഘോഷങ്ങളെ അത്രപെട്ടന്ന് മറക്കാൻ ആർക്കും കഴിയില്ല.
കഴിഞ്ഞു പോകുന്നത് ഒരു വർഷമാണ്. നമ്മുടെ ആയുസിന്റെ ഒരു വർഷം. വരാനിരിക്കുന്നത് അതുപോലത്തെ ഒരുപാട് വർഷമാണ്. സങ്കടങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും സ്വന്തമാക്കലുകളുടെയും എല്ലാം 2016. ഓരോ പുതുവർഷവും പുത്തൻ പ്രതീക്ഷകൾ ഉണർത്തുന്നവയാണ്. നമ്മുടെ കൂടെ എപ്പോഴും കൂടെയുള്ള സുഹൃത്തിന് ഈ പുതുവർഷത്തിൽ ഒരു സമ്മാനം നൽകിയാലോ?. ഒരു സർപ്രൈസ് ഗിഫ്റ്റ്. അവരെ ഞെട്ടിക്കുന്ന തരത്തിൽ ഒരു അഡാറ് ഗിഫ്റ്റ്.
ഓരോ ആഘോഷങ്ങളും ഓർമ മാത്രമായി മാറാതെ നെഞ്ചോട് ചേർത്തുവെക്കുന്നതിൽ സമ്മാനങ്ങൾക്ക് വലിയൊരു പങ്കാണുള്ളത്. കഴിഞ്ഞുപോയ ദിനങ്ങളെ ഓർത്ത് സന്തോഷിക്കണമെങ്കിൽ അത് സപെഷ്യലായിരിക്കണം. ഓരോ ആഘോഷങ്ങളും സ്പെഷ്യലാക്കണോ? എങ്കിൽ സമ്മാനങ്ങൾ കൈമാറൂ... പുതുവർഷം നമ്മുടെ കൂട്ടുകാർ നൽകാൻ പറ്റിയ ബെസ്റ്റ് ഗിഫ്റ്റ് എന്താണെന്ന് അറിയുമോ?. കൂടെ നടക്കുന്ന നിങ്ങളേക്കാൾ നന്നായി അത് മറ്റാർക്കും അറിയില്ല എന്നതാണ് സത്യം. എന്നാൽ എങ്ങനെയുള്ള ഗിഫ്റ്റാകാം നൽകേണ്ടത് എന്ന കാര്യത്തിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിയ്ക്കുന്നതിൽ തെറ്റില്ല.
ഇഷ്ടം ഉള്ളവരോട് നമ്മുടെ സ്നേഹം അറിയിക്കാനും ഓര്‍മ്മപ്പെടുത്താനുമുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് സമ്മാനങ്ങൾ നൽകുന്നത്. ഒപ്പം ബന്ധങ്ങളിലെ അടുപ്പം അറിഞ്ഞ് വേണം സമ്മാനം നൽകാൻ. വിലകൂടിയ സാധനങ്ങൾ തന്നെ നൽകണമെന്നില്ല. അവരുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ ഓർത്തുവെച്ച്, അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത സാധനങ്ങൾ നൽകുക. വിലയിലും കൂടുതല്‍ ആ സമ്മാനത്തെ മൂല്യവത്താക്കുന്നത് അവരുടെ ആഗ്രഹങ്ങള്‍ അറിയാനുള്ള നിങ്ങളുടെ പരിശ്രമമായിരിക്കും.
ഈ ന്യൂയറിൽ ദിവസം ചിലപ്പോൾ നമ്മളിൽ നിന്നും സമ്മാനം ലഭിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നവരുണ്ടാകും. അവരെ ഒരുകാരണവശാലും ഒഴുവാക്കരുത്. ചിലപ്പോൾ സമ്മാനങ്ങൾ നൽകേണ്ടതായിട്ട് ഒരുപാട് പേരുണ്ടാകും, അപ്പോൾ വിഷമിക്കാതെ, അവരുടെ ഇഷ്ടങ്ങൾ എന്താണെന്ന് ആലോചിച്ച് അവർക്ക് സമ്മാനിക്കുക. അതെത്ര വിലകുറഞ്ഞതാണെങ്കിലും അവർ സ്വീകരിച്ചിരിക്കും.
ആൺകുട്ടികൾ മിക്കവാറും ബിയറാകും നൽകുക. ഒരുമിച്ചിരുന്ന് ബിയറടിക്കുന്നതിനേക്കാൾ വലുതായിട്ട് അവർക്ക് വേറെ ഗിഫ്റ്റ് ഉണ്ടാകില്ല. എല്ലാവരും അങ്ങനെയാണെന്നല്ല, ബിയർ - വൈൻ ഗ്ലാസുകൾ, ഡയറി, ബാഗ്, ചോക്ലേസ്റ്റ് ഇവയെല്ലാം ന്യൂയറിന് നൽകാൻ പറ്റുന്ന ഗിഫ്റ്റാണ്. മറ്റൊരു ഗിഫ്റ്റ് എന്ന് പറയുന്നത് യാത്രയാണ്. ഏറ്റവും സ്പെഷ്യലായ കൂട്ടുകാർക്കൊപ്പം ഒരു യാത്ര പോകുക. അതാകും ചിലർക്ക് നൽകാൻ കഴിയുന്ന മനോഹരമായ ന്യൂയർ ഗിഫ്റ്റ്.