തിരുവൈരാണിക്കുളം പാര്‍വതീദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനു തുടക്കമായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 1 ജനുവരി 2021 (18:30 IST)
ആലുവ: ആലുവയ്ക്കടുത്ത് പ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവര്‍ ക്ഷേത്രത്തിലെ വര്‍ഷത്തില്‍ പന്ത്രണ്ട് ദിവസങ്ങള്‍ മാത്രം ദര്‍ശനം ലഭിക്കുന്ന പാര്‍വതീദേവിയുടെ തിരുനട തുറന്നു. കോവിഡ്
മാനദണ്ഡങ്ങള്‍ പാലിച്ചാണ് വെര്‍ച്വല്‍ ഓണ്‍ലൈന്‍ ക്യൂവഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ദര്‍ശന സൗഭാഗ്യം ലഭിക്കുക.

ദിവസേന 1500 പേര്‍ക്കാണ് ദര്‍ശനം
അനുവദിച്ചിട്ടുള്ളത്. ഭക്തര്‍ക്ക് നാലമ്പലത്തിനകത് പ്രവേശനം അനുവദിക്കില്ല. ഇതിനൊപ്പം സാമൂഹിക അകലം പാലിച്ചാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവേശനം ലഭിക്കുന്നവര്‍ക്ക് നന്നായി ദര്ശനം
ലഭിക്കുന്നുണ്ടെന്നാണ് ഭക്തരുടെ അഭിപ്രായം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു ഹാജരാക്കണം. ഇതിനൊപ്പം ആരോഗ്യ വകുപ്പ് അധികാരികള്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധനയും നടത്തും. പത്ത് വയസിനു താഴെയുള്ളവരെയും 60 വയസിനു മുകളിലുള്ളവരെയും അകത്തു
കടത്തിവിട്ടില്ല.

ക്തര്‍ക്ക് സാമൂഹിക അകലം പാലിച്ചാണ് ക്ഷേത്ര ജീവനക്കാര്‍ പ്രസാദം നല്‍കുന്നത്. രാവിലെ അഞ്ചു മാണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും പിന്നീട് വൈകിട്ട് നാല് മാണി മുതല്‍ രാത്രി എട്ടര മാണി വരെയുമാണ് ദര്‍ശന സമയം. ക്ഷേത്രത്തിലേക്ക് കെ.എസ് .ആര്‍.ടിസി യുടെ പ്രത്യേക സര്‍വീസ് ഇത്തവണയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :