സമ്പത്തിന്‍റെ പാത്രം

PRO
സമ്പത്ത് മനുഷ്യന്‍റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. ജ്ഞാനവും ആരോഗ്യവും ഉണ്ടെങ്കിലും സമ്പത്തിന്‍റെ പിന്‍‌ബലം കൂടി ഇല്ലെങ്കില്‍ ഇക്കാലത്ത് ജീവിതം സുഖകരമാവണമെന്നില്ല.

സമ്പത്തിനെ കാത്ത് സുക്ഷിക്കാന്‍ ഫെംഗ്ഷൂയിയില്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ ചിലതിനെ കുറിച്ച് നാം പറയുകയും ചെയ്തു. സമ്പത്ത് വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള ഒരു ഫെംഗ്ഷൂയി ഉപാധിയാണ് സമ്പത്തിന്‍റെ പാത്രം സൂക്ഷിക്കുക എന്നത്.

സാധാരണ ഫെംഗ്ഷൂയി വസ്തുക്കളെ അപേക്ഷിച്ച് സമ്പത്തിന്‍റെ പാത്രം വാങ്ങുക അല്‍പ്പം ചെലവേറിയ കാര്യമായിരിക്കും. എന്നിരിക്കിലും, സമ്പത്തിന്‍റെ പാത്രം സൂക്ഷിക്കുന്നതിലൂടെ വ്യാപാര മേഖലയിലായാലും കുടുംബ ജീവിതത്തിലായാലും ധനാര്‍ജ്ജനത്തിന് പ്രോത്സാഹനം ലഭിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സമ്പത്തിന്‍റെ പാത്രം സൂക്ഷിക്കുന്നതിലൂടെ അപ്രതീക്ഷിത ധനാഗമനത്തിനും അവസരം തുറന്നുകിട്ടിയേക്കാമെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സമ്പത്തിനെ അധികരിപ്പിക്കുന്ന ഈ ഫെംഗ്ഷൂയി ഭാഗ്യവസ്തുവിനുള്ളില്‍ ധനാഢ്യരുടെ വീട്ടില്‍നിന്നുള്ള മണ്ണും ഉള്‍പ്പെടുത്തിയിരിക്കും.

PRATHAPA CHANDRAN|
സമ്പത്തിനെ കാത്ത് സൂക്ഷിക്കുന്ന ഈ ഫെംഗ്ഷൂയി വസ്തു ഗൃഹനാഥന്‍റെ ക്വാ നമ്പര്‍ അനുസരിച്ചുള്ള ദിശയില്‍ വയ്ക്കാം. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഈ ധനപ്പാത്രം ഭൂമിക്കടിയിലും സൂക്ഷിക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :