ചെടികള്‍ ഷാര്‍ ചി യുടെ വിപരീത ഊര്‍ജ്ജത്തെ വഴിതിരിച്ചു വിടാന്‍ സഹായിക്കും. വിപരീത ചി പ്രസരിപ്പിക്കുന്നതിനാല്‍ ഉണങ്ങിയ ചെടികോ വാടിയ ചെടികളോ വീട്ടിലോ ഓഫീസിലോ സൂക്ഷിക്കുന്നത് അഭികാമ്യമല്ല. പരിപാലിക്കാന്‍ എളുപ്പമായതുകൊണ്ട് കൃത്രിമ ചെടികളും ഉപയോഗിക്കാം. തെക്കു കിഴക്ക് ഭാഗത്ത് മുള നട്ടുപിടിപ്പിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കും.
കാര്‍പ്പറ്റുകളില്‍ അനേകം നിറങ്ങള്‍ പാടില്ല. ഇത് ഒത്ധ ഊര്‍ജ്ജത്തെയും സഹായിക്കില്ല. ചുവരിന്‍റെയും ഗൃഹോപകരണങ്ങളുടെയും നിറത്തിന്‍റെ പൂരകമായിരിക്കണം കാര്‍പ്പറ്റിന്‍റെ നിറം.
മൃഗങ്ങളും ചെടികളും സ്വന്തം ഊര്‍ജ്ജം ഉപയോഗിച്ച് ചി യെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ഫെന്‍ ഷൂയിയില്‍ പ്രത്യേക സ്ഥാനമുണ്ട്. മത്സ്യത്തിനും ചൈനീസ് ഫെന്‍ ഷൂയില്‍ ഉന്നത സ്ഥാനമുണ്ട്. മത്സ്യം ധനവും ഭാഗ്യവും കൊണ്ടുവത്ധമെന്ന് വിശ്വസിക്കുന്നു.