ലാഫിംഗ് ബുദ്ധ സമ്പത്തിനെ ചിരിച്ചുകൊണ്ട് വരവേല്‍ക്കും!

ലാഫിംഗ് ബുദ്ധ, ബുദ്ധന്‍, സമ്പത്ത്, ഊര്‍ജ്ജം, ഫെങ്ഷൂയി, ജ്യോതിഷം, Laughting Buddha, Feng Shui, Astrology, Vastu
BIJU| Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (14:48 IST)
ഫെംഗ്ഷൂയി പിന്തുടരുന്നവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഗ്യ വസ്തുവാണ് ‘ലാഫിംഗ് ബുദ്ധ’ അഥവാ ‘ചിരിക്കുന്ന ബുദ്ധന്‍’. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ചിഹ്നമായതിനാല്‍ ‘ലാഫിംഗ് ബുദ്ധയെ കുറിച്ചുള്ള സംശയങ്ങളും കുറവല്ല. ചൈനീസ് വിശ്വാസമനുസരിച്ച് സമ്പത്തിന്റെ ദൈവങ്ങളില്‍ ഒരാളാണ് ചിരിക്കുന്ന ബുദ്ധന്‍. ദൈവമായതിനാല്‍ ബുദ്ധനെ ആരാധിക്കേണ്ടതുണ്ടോ എന്ന സംശയം വളരെയധികം ആളുകള്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. ബുദ്ധനെ എവിടെ സ്ഥാപിക്കണം എന്നതിനെ കുറിച്ചുള്ള സംശയങ്ങളും സാധാരണമാണ്.

മറ്റെല്ലാ ഫെംഗ്ഷൂയി വസ്തുക്കളെയും പോലെ തന്നെ ചിരിക്കുന്ന ബുദ്ധനെയും സമ്മാനമായി ലഭിക്കുന്നതാണ് ഉത്തമം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് സമ്പത്തിന്റെ ഭാണ്ഡവും പേറിവരുന്ന ബുദ്ധന്‍ ദൈവമാണെങ്കിലും പ്രത്യേക രീതിയിലുള്ള ആരാധന ഒന്നും നല്‍കേണ്ടതില്ല. എന്നാല്‍, ബുദ്ധനെ സ്ഥാപിക്കുന്നത് എവിടെയാവണം എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.

ബുദ്ധനെ തറയില്‍ നിന്ന് 30 ഇഞ്ച് ഉയരത്തില്‍ മാത്രമേ സ്ഥാപിക്കാവൂ. മുന്‍ വാതിലിനെ അഭിമുഖീകരിക്കുന്ന രീതിയില്‍ വേണം സമ്പത്തിന്റെ ഈ ദേവതയെ പ്രതിഷ്ഠിക്കാന്‍. ഊണുമുറി, കിടപ്പുമുറി എന്നിവിടങ്ങളില്‍ ബുദ്ധരൂപം വയ്ക്കുന്നത് വിപരീത ഫലം കൊണ്ടുവന്നേക്കും.

മുന്‍‌വാതിലൂടെ കടന്നുവരുന്ന സമ്പത്തിന്റെയും നന്‍‌മയുടെയും ഊര്‍ജ്ജത്തെ ചിരിച്ചുകൊണ്ട് സ്വീകരിച്ച് വീടിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുകയാണ് ‘ലാഫിംഗ് ബുദ്ധ’ എന്ന ഫെംഗ്ഷൂയി ഭാഗ്യവസ്തു ചെയ്യുന്നത്. അശരണര്‍ക്കും രോഗികള്‍ക്കും ചിരിക്കുന്ന ബുദ്ധന്‍ ഗുണ ഫലം നല്‍കും. വീട്ടിലെ വിപരീത ഊര്‍ജ്ജത്തെ അകത്താക്കിയാണ് ബുദ്ധന്‍ കുടവയര്‍ നിറയ്ക്കുന്നത് എന്നും വിശ്വാസമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :