സമ്പത്തിന്റെ ദേവന്‍‌മാരെല്ലാം ഒരിടത്താണെന്നു പറയുന്നു ? എന്തുകൊണ്ട് ?

സമ്പത്തിന്റെ ദേവന്‍‌മാരെല്ലാം ഒരിടത്ത്

kua number ,  Vastu ,  feng shui pots ,  Vastu Tips ,  Feng Shui , ഫെംഗ്ഷൂയി ,  വാസ്തു ,  ബാത്ത്റൂം ,  കുളിമുറി ,  സമ്പത്ത് ,  ധനം ,  പണം ,  ജ്യോതിഷം ,  ക്വാ നമ്പര്‍
സജിത്ത്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2017 (17:02 IST)
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമ്പത്തിന്റെ കുടം അല്ലെങ്കില്‍ സമ്പത്തിന്റെ പാത്രം വീട്ടില്‍ സുക്ഷിക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. ഇവ സമ്പത്തിന്റെ ദേവതകളുടെ അടുത്ത് സൂക്ഷിക്കാനാവും അവര്‍ സ്വാഭാവികമായും നിര്‍ദ്ദേശിക്കാറുള്ളത്. ഇത്തരത്തില്‍, സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാന്‍ ഫെംഗ്ഷൂയി തുണ തേടുന്നവര്‍ സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും അഞ്ച് ദേവന്‍‌മാരുടെ സാന്നിധ്യമുള്ള ഒരു ഫെംഗ്ഷൂയി ഭാഗ്യ വസ്തുവിനെ കുറിച്ചുകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

സമ്പത്തിന്റെ അഞ്ച് ദേവന്‍‌മാരുടെ രൂപം ആലേഖനം ചെയ്യുന്ന സമ്പത്തിന്റെ കുടമാണ് ഈ ഭാഗ്യ വസ്തു. ഇതില്‍, അമൂല്യങ്ങളായ വസ്തുക്കള്‍ നിറച്ചിരിക്കുന്നു. വീടുകളിലായാലും ഓഫീസുകളിലായാലും ആലേഖനം ചെയ്തിരിക്കുന്ന ദേവന്‍‌മാര്‍ പ്രധാന വാതിലിനെ അഭിമുഖീകരിക്കുന്ന വിധത്തില്‍ വേണം ചെമ്പില്‍ തീര്‍ത്ത ഈ കുടം സ്ഥാപിക്കേണ്ടത്. ഇത്തരത്തില്‍ സമ്പത്തിന്റെ കുടം സൂക്ഷിക്കുന്നത് മൂലം ആത്മീയവും ഭൌതികവുമായ സമ്പത്ത് ധാരാളം ലഭ്യമാവുമെന്നാണ് വിശ്വാസം.

സമ്പത്തിന്റെ കുടമോ പാത്രമോ സൂക്ഷിക്കുന്നത് മൂലം ഭാഗ്യത്തിന്റെയും ധനത്തിന്റെയും ഒഴുക്ക് അനസ്യൂതമുണ്ടാവുമെന്നാണ് ചൈനീസ് വിശ്വാസം. ഇത്തരം ഭാഗ്യ വസ്തുക്കള്‍ സ്വീകരണ മുറിയിലേക്ക് കടന്നു വരുമ്പോള്‍ വളരെപ്പെട്ടെന്ന് കാണാന്‍ കഴിയുന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. അതല്ലെങ്കില്‍, വീടിന്റെ ധന-ഭാഗ്യ കേന്ദ്രമായ തെക്ക് കിഴക്ക് മൂലയിലും വയ്ക്കാം. വ്യാപാര സ്ഥലങ്ങളിലും ഓഫീസുകളിലും ഈ ഭാഗ്യ ചിഹ്നം സൂക്ഷിച്ചാല്‍ ധനപരമായ ഉന്നതി ഉണ്ടാവുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :